Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആര്‍ടിസി പ്രൊഫഷണല്‍...

കെഎസ്ആര്‍ടിസി പ്രൊഫഷണല്‍ ഗാനമേള ട്രൂപ്പ് രൂപീകരിക്കുന്നു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രൊഫഷണല്‍ ഗാനമേള ട്രൂപ്പ് രൂപീകരിക്കുന്നു. ഇതിനായി ജീവനക്കാരുടെ എന്‍ട്രികള്‍ ക്ഷണിച്ചു. ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ഉള്‍പ്പെടുത്തിയാണ് ഗാനമേള ട്രൂപ്പ് രൂപീകരിക്കുന്നത്. പാട്ടിലും വിവിധ സംഗീത ഉപകരണങ്ങളിലും പ്രാഗത്ഭ്യം ഉള്ളവര്‍ക്ക് ട്രൂപ്പിന്റെ ഭാഗമാകാം.

എന്‍ട്രികള്‍ അയക്കുന്നവരുടെ വീഡിയോ മൂന്നു മിനിറ്റില്‍ കുറയാത്തതും 5 മിനിറ്റില്‍ കവിയാത്തതുമാകണം. വീഡിയോയുടെ തുടക്കത്തില്‍ തന്നെ പേരും തസ്തികയും, കുടുംബാംഗമാണെങ്കില്‍ പേരും ബന്ധവും ജോലിചെയ്യുന്ന യൂണിറ്റും മൊബൈല്‍ നമ്പറും ഉള്‍പ്പെടുത്തി സ്വയം പരിചയപ്പെടുത്തിയിരിക്കണം.

25ന് ഉച്ചയ്‌ക്ക് രണ്ടു മണിയ്‌ക്ക് മുന്‍പായി ചെയര്‍മാന്‍ &മാനേജിംഗ് ഡയറക്ടറുടെ കാര്യാലയത്തില്‍ ksrtcexpo@gmail.com എന്ന മെയിലിലേക്കോ 9497001474 എന്ന വാട്‌സ് ആപ്പ് നമ്പറിലേക്കോ വീഡിയോ അയക്കാമെന്നാണ് നിർദ്ദേശം

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അത്തം ഇന്ന് : മലയാളികളുടെ ഓണ നാളുകൾക്ക് തുടക്കം

പത്തനംതിട്ട : മലയാളികളുടെ ഓണ നാളുകൾക്ക് ഇന്ന് തുടക്കം. അത്തംമുതൽ ആരംഭിക്കുന്ന ആഘോഷങ്ങളുടെ 11–ാം ദിവസമാണ്‌ ഇക്കുറി തിരുവോണം. ചോതിനാൾ രണ്ടുദിവസം വരുന്നതിനാലാണിത്.  17നാണ് ചിങ്ങപ്പിറവി. 25ന് ഉത്രാടവും 26ന് തിരുവോണവുമാണ്. എന്നാൽ അത്തം...

ആദായ നികുതിയിൽ വൻ ഇളവ് : 12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് ആദായ നികുതിയില്ല

ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇളവ് അനുവദിച്ച് ആദായ നികുതി പരിധി ഉയർത്തി.വാർഷിക വരുമാനം 12 ലക്ഷം വരെയുള്ളവർക്ക് ആദായനികുതിയില്ല.നിലവിൽ ഏഴ് ലക്ഷമാണ് ആദായ...
- Advertisment -

Most Popular

- Advertisement -