Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsപൊയ്കയിൽ ദിവ്യമാതാ തിരുസമാഗമ...

പൊയ്കയിൽ ദിവ്യമാതാ തിരുസമാഗമ ശതാബ്ദി ആഘോഷം

തിരുവല്ല:  പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ  സഹധർമ്മിണിയും മുൻ പി.ആർ.ഡി.എസ്സ് പ്രസിഡന്റുമായിരുന്ന പൊയ്കയിൽ ദിവ്യമാതാവിന്റെ (വി.ജാനമ്മ) തിരുസമാഗമ ശതാബ്ദി ആഘോഷം കുളത്തൂർ ദിവ്യമാതാ സ്മാരക മണ്ഡപ സന്നിധിയിൽ നടന്നു. കുളത്തൂർ മേഖലാ ഉപദേഷ്ടാവ് കെ.എസ് സുകുമാരൻ കോടിയേറ്റ് കർമ്മം നിർവഹിച്ചു.

തുടർന്ന് അടിമസ്മാരക സ്തംഭത്തിൽ  പുഷ്പാർച്ചന നടത്തി. ഗുരുകുലശ്രേഷ്ഠൻ എം. ഭാസ്ക്കരൻ അനുഗ്രഹ പ്രഭാഷണവും  ഗുരുകുല ഉപശ്രേഷ്ഠൻ കെ.എസ് വിജയകുമാർ ആത്മീയോഗവും നടത്തി. ഉച്ചകഴിഞ്ഞ് 3 മണിക്ക് സഭാ പ്രസിഡന്റ് വൈ. സദാശിവന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം  അഡ്വ. പ്രമോദ് നാരായൺ എം. എൽ.എ ഉത്ഘാടനം ചെയ്തു.

സഭാ വൈസ് പ്രസിഡന്റ് എം.പൊന്നമ്മ മുഖ്യപ്രഭാഷണം നടത്തി. സഭാ ജനറൽ സെക്രട്ടറിമാരായ കെ.ഡീ സീത്കുമാർ ദിവ്യമാതാ തിരുസമാഗമ ശതാബ്ദി സന്ദേശവും  റ്റി.കെ അനീഷ് കുളത്തൂർ ചരിത്ര പ്രഖ്യാപനവും നടത്തി. വാർഡ് മെമ്പർ തേജസ് കുമ്പളവേലിൽ, ഹൈകൗൺസിൽ അംഗം എം.ആർ തമ്പി , യുവജനസംഘം പ്രസിഡന്റ് മനോജ് കെ രാജൻ , മഹിളാസമാജം പ്രസിഡന്റ് ദീപാ സുമേഷ്, കുളത്തൂർ ശാഖാ സെക്രട്ടറി എം.ജി ഗോപി, വർക്കിംഗ് കമ്മിറ്റിയംഗം ഡോ.രാജു വാലാങ്കര, സഭാ ഖജാൻജി ആർ.ആർ വിശ്വകുമാർ,  ജോയിൻ സെക്രട്ടറി കെ ജ്ഞാന സുന്ദരൻ എന്നിവർ പ്രസംഗിച്ചു.

വൈകിട്ട് സംഗീത് വിജയൻ അവതരിപ്പിച്ച സംഗീത കച്ചേരിയും ആചാര്യ കലാക്ഷേത്രത്തിന്റെ ഭക്തിഗാനസുധയും അരങ്ങേറി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അകപ്പൊരുൾ സാഹിത്യ വേദി : പ്രതിമാസ സമ്മേളനം

തിരുവല്ല : അകപ്പൊരുൾ സാഹിത്യ വേദിയുടെ മാർച്ച് മാസ ചർച്ചാ സമ്മേളനത്തിൽ എം.കെ. ശ്രീകുമാർ "മദ്യം മയക്കുമരുന്ന് പിന്നെ നമ്മുടെ മക്കൾ" എന്ന വിഷയത്തെപ്പറ്റി സംസാരിച്ചു. വി.എൻ. ജി. കല്ലിശേരി അധ്യക്ഷത വഹിച്ച...

Kerala Lottery Results : 15-10-2025 Dhanalekshmi DL-22

1st Prize Rs.1,00,00,000/- DY 867458 (PAYYANNUR) Consolation Prize Rs.5,000/- DN 867458 DO 867458 DP 867458 DR 867458 DS 867458 DT 867458 DU 867458 DV 867458 DW 867458...
- Advertisment -

Most Popular

- Advertisement -