Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsമുതലപ്പൊഴി മത്സ്യ...

മുതലപ്പൊഴി മത്സ്യ ബന്ധന തുറമുഖത്തിനായി 177കോടി രൂപയുടെ വികസന പദ്ധതിക്ക് കേന്ദ്ര ഗവൺമെന്റ് അംഗീകാരം

തിരുവനന്തപുരം : തിരുവനന്തപുരത്തെ മുതലപ്പൊഴി ഹാർബർ വികസനത്തിന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ മന്ത്രാലയം അനുമതി നൽകിയതായി കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ അറിയിച്ചു. തിരുവനന്തപുരത്ത് തൈക്കാട് ഗസ്റ്റ്ഹൗസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ഗവൺമെന്റ് സമർപ്പിച്ച പുതിയ ഡി.പി. ആറിൻ്റെ അടിസ്ഥാനത്തിൽ 60:40 അനുപാതത്തിലാണ് അംഗീകാരം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. 177 കോടി രൂപയിൽ 106.2 കോടി രൂപ കേന്ദ്രപദ്ധതിയായ പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന (PMMSY) വഴിയാണ് നൽകുന്നത്.

മുതലപ്പൊഴി ഫിഷിംഗ് ഹാർബറിൻ്റെ വിപുലീകരണത്തോടു കൂടി 415 യന്ത്രവൽകൃത മത്സ്യബന്ധന ബോട്ടുകൾക്ക് ലാൻഡ് ചെയ്യാൻ സൗകര്യം ഉണ്ടായിരിക്കും. അതുവഴി പ്രതിവർഷം 38142 മെട്രിക് ടൺ മത്സ്യം ഇറക്കുമതി സാധ്യമാകും. 164 കോടി രൂപ ചിലവഴിച്ച് സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ പ്രവൃത്തികളായ പുലിമുട്ട് വിപുലീകരണം, ഇൻ്റേണൽ റോഡ് നവീകരണം, പാർക്കിംഗ് ഏരിയ, പുതിയ ഡ്രെയിനേജ്, ലോഡിംഗ് ഏരിയ നവീകരണം മുതലായവ നടത്തുന്നതായിരിക്കും.

പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജനയിൽ നിന്ന് നൂറ് ശതമാനം കേന്ദ്ര വിഹിതത്തോടെ നടത്തുന്ന പാരിസ്ഥിതികാഘാത അതിജീവന ശേഷിയുള്ള ഗ്രാമ (“Climate resilient village”) പദ്ധതിയിലേക്ക് കേരളത്തിൽ നിന്നും ആറ് ഗ്രാമങ്ങളെ തെരഞ്ഞെടുത്തതായും കേന്ദ്രമന്ത്രി അറിയിച്ചു. ചിലക്കൂർ(തിരുവനന്തപുരം), പുതുവൈപ്പിൻ, ഞാറക്കൽ (എറണാകുളം), തോട്ടപ്പള്ളി(ആലപ്പുഴ), ഇരവിപുരം, അഴീക്കൽ(കൊല്ലം) എന്നിവയാണ് പദ്ധതിയിലുൾപ്പെട്ട ഗ്രാമങ്ങൾ. ഗ്രാമങ്ങളുടെ വികസനത്തിനായി രണ്ട് കോടി രൂപ വീതമാണ് പദ്ധതിക്ക് കീഴിൽ അനുവദിച്ചിരിക്കുന്നത്. കൂടാതെ കേരളത്തിലെ അഞ്ച് തുറമുഖങ്ങൾ നവീകരിക്കാനും തീരുമാനമായതായി കേന്ദ്ര സഹമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി മത്സ്യസമ്പദാ യോജനയിൽ നിന്ന് കാസർകോട്,പൊന്നാനി,പുതിയാപ്പ,കൊയിലാണ്ടി എന്നീ തുറമുഖങ്ങളും എഫ് ഐ ഡി എഫ് ഫണ്ടിൽ നിന്നും അർത്തുങ്കൽ തുറമുഖവുമാണ് നവീകരിക്കുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും; ആരുടെയും പിന്തുണ തേടില്ല : ജി. സുധാകരൻ

ആലപ്പുഴ : മുൻമന്ത്രി ജി.സുധാകരൻ നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കും. തന്റെ വസതിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. മത്സരം പാർട്ടി സ്ഥാനാർഥിക്ക് എതിരല്ലെന്നും ആരുടേയും പിന്തുണ...

Kerala Lottery Result : 05/04/2024 Nirmal NR 374

1st Prize Rs.7,000,000/- NG 994936 (KANHANGAD) Consolation Prize Rs.8,000/- NA 994936 NB 994936 NC 994936 ND 994936 NE 994936 NF 994936 NH 994936 NJ 994936 NK 994936...
- Advertisment -

Most Popular

- Advertisement -