Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരം മെഡിക്കല്‍...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം ; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തിൽ ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. രോഗി പരിചരണത്തിൽ വീഴ്ച ഉണ്ടായെന്നാണ് അന്വേഷണ റിപ്പോർട്ട് .ഡ്രസ് ചെയ്ത മുറിവ് കൃത്യമായ ഇടവേളയില്‍ പരിശോധിക്കാനോ പുതുതായി ഡ്രസ് ചെയ്യാനോ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ തയ്യാറായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു .

അന്വേഷണ റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ആരോഗ്യമന്ത്രിക്ക് കൈമാറി.ആരോഗ്യമന്ത്രി കെ മുരളീധരനാണ് റൗണ്ട്സിൻ്റെ ചുമതല ഉണ്ടായിരുന്ന ഡോക്‌ടറെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടത്. ബന്ധുക്കളോട് മോശമായി പെരുമാറിയ നഴ്‌സിനെ നിർബന്ധിത കൗൺസിലിങിന് വിധേയമാക്കാനും മന്ത്രി നിർദേശിച്ചു.വിശദമായ അന്വേഷണത്തിന് വീണ്ടും ഉന്നതതല സമിതിയെ നിയോഗിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭഗവത്ഗീത കുട്ടികളെ പഠിപ്പിക്കുന്നത് നന്നായിരിക്കും: വൈക്കം വിജയലക്ഷ്മി

തിരുവനന്തപുരം: ഭഗവത്ഗീത കുട്ടികളെ പഠിപ്പിക്കുന്നത് നന്നായിരിക്കുമെന്ന്  ഗായിക വൈക്കം വിജയലക്ഷ്മി.  ശിശുദിനാചരണത്തിന്റെ സംസ്ഥാനതല പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ഭഗവത്ഗീതയുടെ മാഹാത്മത്യത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അവർ.  നിശാഗന്ധിയിൽ നടന്ന പരിപാടിയിൽ മന്ത്രി വീണാ ജോർജും...

യുവാവ് വീടിന് മുൻപിലെ കിണറ്റിൽ ചാടി മരിച്ചു

പത്തനംതിട്ട : തിരുവോണ നാളിൽ യുവാവ് വീടിന് മുൻപിലെ കിണറ്റിൽ ചാടി മരിച്ചു. ചെന്നീർക്കര പഞ്ചായത്തിലെ പുല്ലാമല തുണ്ടിതെക്കേ മുരുപ്പ് രഞ്ജിത് ഭവനിൽ രഞ്ജിത്തിൻ്റെ മകൻ സൂരജ് (18) ആണ് കിണറ്റിൽ ചാടി...
- Advertisment -

Most Popular

- Advertisement -