Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNew Delhiപുൽവാമ ഭീകരാക്രമണത്തിന്...

പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് ഏഴാണ്ട്

ന്യൂഡൽഹി : രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് ഏഴാണ്ട്.. ജമ്മു-ശ്രീനഗർ ദേശീയപാതയിലെ പുൽവാമയിൽ സി.ആർ.പി.എഫ്. കോൺവോയ് വാഹനത്തിനുനേരേ 2019 ഫെബ്രുവരി 14-നാണ് ചാവേർ സ്ഫോടനം നടന്നത്. ഇന്ത്യയുടെ 40 വീര സൈനികരെയാണ് ഭീകരാക്രമണത്തില്‍ നഷ്ടമായത്.35-ലേറെപ്പേർക്ക് പരിക്കേറ്റു.വയനാട് ലക്കിടി സ്വദേശി വി.വി.വസന്തകുമാറടക്കം 16 സംസ്ഥാനങ്ങളില്‍ നിന്നുള്ളവർ ധീരരക്തസാക്ഷികളായി. 

അവധി കഴിഞ്ഞു മടങ്ങുന്നവർ അടക്കം 2547 സിആർപിഎഫ് ജവാൻമാര്‍ 78 വാഹനങ്ങളിലായി ജമ്മുവിൽനിന്നു ശ്രീനഗറിലേക്കു പോകുമ്പോഴായിരുന്നു ആക്രമണം. പാകിസ്താൻ ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റു. ചാവേറായി വന്ന ഭീകരൻ ആദില്‍ അഹമ്മദ് ദാറിനെ പിന്നീട് ഏറ്റുമുട്ടലിൽ വധിച്ചു. ആക്രമണത്തിന്റെ 12-ാം ദിനം ഇന്ത്യ തിരിച്ചടിച്ചു. പാക്കിസ്ഥാനിലെ ബാലാക്കോട്ടിലെ ഭീകരപരിശീലന കേന്ദ്രം മിന്നലാക്രമണത്തിൽ തകർത്തു.മുന്നൂറോളം ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു.പുൽവാമ സംഭവത്തിന്റെ ഓർമ്മയിൽ ഫെബ്രുവരി 14 രാജ്യം കറുത്തദിനമായി ആചരിക്കുകയാണ് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പേരുച്ചാൽ പാലവും അപകട ഭീഷണിയിലെന്ന് നാട്ടുകാരും യാത്രക്കാരും

കോഴഞ്ചേരി : കോഴഞ്ചേരി - റാന്നി റോഡിലെ പുതമൺ പാലത്തിൻ്റെ ബലക്ഷയത്തെ തുടർന്ന് വാഹനങ്ങൾ വഴി തിരിച്ചു വിട്ടതോടെ ഇപ്പോൾ പേരുച്ചാൽ പാലവും അപകട ഭീഷണിയിലെന്ന് നാട്ടുകാരും യാത്രക്കാരും. പാലവും സമാന്തര റോഡും...

സിൽവർലൈൻ പദ്ധതി റദ്ദാക്കി ; പിഎസ്സി റാങ്ക് ലിസ്റ്റുകൾ നവംബർ 30 വരെ

തിരുവനന്തപുരം : സിൽവർലൈൻ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രഖ്യാപിച്ചു . പ്രസ്തുത പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കും.മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി...
- Advertisment -

Most Popular

- Advertisement -