Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsആറ്റുകാല്‍ പൊങ്കാല...

ആറ്റുകാല്‍ പൊങ്കാല ഇന്ന്

തിരുവനന്തപുരം : ലക്ഷക്കണക്കിനു സ്ത്രീകള്‍ ആറ്റുകാലമ്മയ്‌ക്ക് ഇന്ന് പൊങ്കാല അര്‍പ്പിക്കും. ശുദ്ധപുണ്യാഹത്തിനു ശേഷം 9.45ന് മേല്‍ശാന്തി തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീ പകര്‍ന്ന് സഹ മേല്‍ശാന്തിക്ക് കൈമാറും. തുടര്‍ന്ന് വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്നിലെ പണ്ടാരയടുപ്പിലും തീ പകരും.

ഉച്ചയ്‌ക്ക് 2.15ന് പൊങ്കാല നിവേദിക്കും. രാത്രി 8.30ന് കുത്തിയോട്ടത്തിന് ചൂരല്‍ക്കുത്ത്. രാത്രി 10.45ന് മണക്കാട് ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലേക്കുള്ള ദേവിയുടെ പുറത്തെഴുന്നള്ളിപ്പ്. കുത്തിയോട്ട ബാലന്മാര്‍ ദേവിക്ക് അകമ്പടി സേവിക്കും. ബുധനാഴ്ച രാത്രി 9.45നു കാപ്പഴിക്കും. 12.45നുള്ള ഗുരുതി തര്‍പ്പണത്തോടെ ഈ വര്‍ഷത്തെ പൊങ്കാല ഉത്സവത്തിന് സമാപനമാകും.

അതേസമയം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അഭൂതപൂര്‍വ ഭക്തജനത്തിരക്കാണ് ഇത്തവണ അനുഭവപ്പെട്ടത്. ഇന്നലെ ദേവീ ദര്‍ശനത്തിന് ആറു മണിക്കൂറോളം ദർശനത്തിനുള്ള ക്യൂ ഉണ്ടായിരുന്നു. ഭക്തർക്ക് വേണ്ട  എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതായി  ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൃക്ഷത്തൈ വിതരണം നടത്തി

തിരുവല്ല : അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 1074 നമ്പർ വി. എസ്. എസ് വളഞ്ഞവട്ടം ശാഖ വൃക്ഷത്തൈ വിതരണം നടത്തി. ശാഖയിൽ വെച്ച് നടന്ന ചടങ്ങ് വി.എസ്.എസ് തിരുവല്ല താലൂക്ക് യൂണിയൻ പ്രസിഡന്റ്...

അസിം മുനീറിനെ വധിക്കാൻ മൊസാദ് പദ്ധതിയിട്ടതായി വെളിപ്പെടുത്തൽ

ലണ്ടൺ : പാക്കിസ്ഥാൻ കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെ വധിക്കാൻ ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് പദ്ധതിയിട്ടതായി വെളിപ്പെടുത്തൽ. പ്രമുഖ ബ്രസീലിയൻ മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ പെപ്പെ എസ്കോബാറാണ് വെളിപ്പെടുത്തൽ...
- Advertisment -

Most Popular

- Advertisement -