Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsസപ്ലൈകോ ഓണം...

സപ്ലൈകോ ഓണം ഫെയറുകൾ ആഗസ്റ്റ് 8 മുതൽ

തിരുവനന്തപുരം :  സപ്ലൈകോയുടെ ഓണം ട്രേഡ് ഫെയറുകൾ ആഗസ്റ്റ് 8ന് എറണാകുളത്ത് വൈകിട്ട് 4.30ന് മുഖ്യമന്ത്രി വി ഡി സതീശൻ  ഉദ്ഘാടനം ചെയ്യും. എഎവൈ (മഞ്ഞ) റേഷൻ കാർഡുടമകൾക്കുള്ള 16 ഇനം ഉൽപ്പന്നങ്ങൾ അടങ്ങിയ സൗജന്യ ഓണക്കിറ്റ് വിതരണം ആഗസ്റ്റ് ആദ്യവാരം ആരംഭിക്കും.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് ഓണം മെഗാ ട്രേഡ് ഫെയറുകൾ സംഘടിപ്പിക്കുന്നത്. ഇതിന് പുറമെ 11 ജില്ലകളിൽ ആഗസ്റ്റ് 16 മുതൽ 25 വരെ ജില്ലാ ഫെയറുകളും, 126 നിയമസഭാ മണ്ഡലങ്ങളിൽ ഓണം മാർക്കറ്റുകളും സംഘടിപ്പിക്കും. ഓണത്തിന് മുന്നോടിയായുള്ള അവസാന ആറു ദിവസങ്ങളിൽ എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രത്യേക ഫെയറുകളും നടക്കും.

സെപ്റ്റംബർ മാസത്തെ സബ്‌സിഡി ഉൽപ്പന്നങ്ങൾ ആവശ്യമുള്ളവർക്ക് ആഗസ്റ്റിൽ തന്നെ മുൻകൂറായി വാങ്ങുന്നതിനുള്ള സൗകര്യവും ഒരുക്കും. നീല റേഷൻ കാർഡുടമകൾക്ക് സാധാരണ വിഹിതത്തിന് പുറമെ മൂന്ന് കിലോ അരിയും രണ്ട് കിലോ ഗോതമ്പും അധികമായി വിതരണം ചെയ്യുമെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെ എസ് ആർടിസി കമേഴ്‌സ്യൽ കോംപ്ലക്സുകൾ നിർമിച്ച് പ്രവർത്തിപ്പിക്കുവാനുള്ള പദ്ധതി: താൽപര്യപത്രം ക്ഷണിച്ചു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ള പൂവാർ, കൊല്ലം, എറണാകുളം പെരിന്തൽമണ്ണ, മൂന്നാർ എന്നീ സ്ഥലങ്ങളിൽ കമേഴ്‌സ്യൽ കോംപ്ലക്സുകൾ നിർമിച്ച് പ്രവർത്തിപ്പിക്കുവാനുള്ള പദ്ധതിയിലേക്ക് താത്പര്യപത്രം ക്ഷണിച്ചു. കേരളത്തിലെ വാണിജ്യപ്രാധാന്യമേറിയ  സ്ഥലങ്ങളിൽ സ്വപ്നപദ്ധതികൾ നടപ്പിലാക്കാനുള്ള അവസരമാണ് ഇതിലൂടെ...

ചെന്നൈയിൽ യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ സ്യൂട്ട്കേസിലാക്കി ഉപക്ഷിച്ചു : ഒരാൾ പിടിയിൽ

ചെന്നൈ : ചെന്നൈ നഗരത്തിൽ സ്യൂട്ട്കേസിൽ ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ ഒരാൾ പിടിയിലായി.ചെന്നൈ മണലി സ്വദേശി ദീപയാണ് (32) കൊല്ലപ്പെട്ടത് . രാവിലെ ഒൻപതരയോടെയാണ് ദുരൈപാക്കത്തുനിന്ന് യുവതിയുടെ മൃതദേഹാവാശിഷ്ടങ്ങൾ അടങ്ങിയ...
- Advertisment -

Most Popular

- Advertisement -