Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruകർണാടക മുൻ...

കർണാടക മുൻ ഡിജിപി വീട്ടിൽ കുത്തേറ്റു മരിച്ചനിലയിൽ

ബെംഗളൂരു : കർണാടക മുൻ ഡിജിപി ഓം പ്രകാശിനെ വീട്ടിൽ കുത്തേറ്റു മരിച്ചനിലയിൽ കണ്ടെത്തി. സംഭവത്തിൽ ഭാര്യ ഓംപ്രകാശിന്റെ ഭാര്യ പല്ലവി, മകൾ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു .ബിഹാറിലെ ചമ്പാരൻ സ്വദേശിയായ ഓം പ്രകാശിന്റെ മൃതദേഹം ഞായറാഴ്ച വൈകീട്ടോടെയാണ് സൗത്ത് ഈസ്റ്റ് ബെംഗളൂരുവിലെ എച്ച്എസ്ആർ ലേ ഔട്ടിലുള്ള വസതിയിൽ രക്തത്തിൽ കുളിച്ചനിലയിൽ കണ്ടെത്തിയത്.ശരീരത്തിൽ 6 കുത്തേറ്റിട്ടുണ്ടെന്നും മുഖത്ത് അടിയേറ്റ പാടുകളുണ്ടെന്നും പൊലീസ് പറഞ്ഞു.

വൈകിട്ട് 4.30ഓടെ കുടുംബസുഹൃത്തായ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വിഡിയോ കോൾ വിളിച്ച് ഓം പ്രകാശിന്റെ ഭാര്യ പല്ലവി ‘ഞാനൊരു മോൺസ്റ്ററെ കൊന്നു’ എന്ന് അറിയിച്ചു . ഈ സുഹൃത്താണ് പൊലീസിനെ വിവരമറിയിച്ചത്. സ്വത്തിന്റെ പേരിൽ കഴിഞ്ഞ കുറച്ചു നാളുകളായി ഓം പ്രകാശും പല്ലവിയും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. കൊലപാതകത്തിൽ ഗുണ്ടാസംഘങ്ങളുടെ സഹായം തേടിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട് . 2015 മുതൽ 2017 വരെയാണ് ഓം പ്രകാശ് കർണാടക പൊലീസിൽ ഡിജിപിയായി സേവനമനുഷ്ഠിച്ചിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സെന്റ് മേരീസ് റസിഡൻഷ്യൽ പബ്ലിക് സ്കൂൾ സുവർണ്ണ ജൂബിലി

തിരുവല്ല: സെന്റ് മേരീസ് റസിഡൻഷ്യൽ പബ്ലിക് സ്കൂളിന്റെ സുവർണ്ണ ജൂബിലി മുൻ ഇന്ത്യൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. മാത്യൂ ടി തോമസ് എം. എൽ എ അധ്യക്ഷത...

ഇ ഓട്ടോറിക്ഷ വിതരണം ചെയ്തു

പത്തനംതിട്ട : മാലിന്യ മുക്തം നവ കേരളത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഹരിത കര്‍മ സേനാംഗങ്ങള്‍ക്കായി നല്‍കിയ  ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് ജോര്‍ജ് എബ്രഹാം നിര്‍വഹിച്ചു. ജില്ലയിലെ  16 ഗ്രാമ പഞ്ചായത്തുകള്‍ക്കാണ് ...
- Advertisment -

Most Popular

- Advertisement -