Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryസർക്കാർ നടപ്പാക്കുന്ന...

സർക്കാർ നടപ്പാക്കുന്ന സമഗ്ര വികസന പദ്ധതിയിൽ ഇനി കോഴഞ്ചേരി ടൗണും ഉൾപ്പെടും

കോഴഞ്ചേരി : സംസ്ഥാനത്തെ റോഡപകടങ്ങൾ ഒഴിവാക്കാനും ഗതാഗത കുരുക്ക് നിയന്ത്രിക്കാനും സർക്കാർ നടപ്പാക്കുന്ന സമഗ്ര വികസന പദ്ധതിയിൽ ഇനി കോഴഞ്ചേരി ടൗണും ഉൾപ്പെടും. കേരളത്തിലെ 21 ടൗണുകൾ ആധുനിക രീതിയിൽ വികസിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് കോഴഞ്ചേരി ടൗണിനെയും ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനായുള്ള വിശദമായ പദ്ധതിരേഖ പൊതുമരാമത്ത് നിരത്ത് വിഭാഗം തയ്യാറാക്കി തുടങ്ങി.

കോഴഞ്ചേരിയിലെ വണ്ടിപ്പേട്ട, പഴയ പാലം ടൗണിലേക്ക് വന്നിറങ്ങുന്ന ഇടം, സി. കേശവൻ സ്ക്വയറിന് സമീപം എന്നീ ഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് ടൗൺ നവീകരിക്കുന്നത്.

ഇതിന് പുറമെ ടിബി ജംഗ്ഷൻ മുതൽ വണ്ടിപ്പേട്ട വരെ വൺവേ റോഡ് വീതി കൂട്ടാനുള്ള ശുപാർശയും നൽകിയിട്ടുണ്ടെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. പദ്ധതി റിപ്പോർട്ട് കൈമാറുന്ന മുറയ്ക്ക് കിഫ്ബി ആവശ്യമായ തുക അനുവദിക്കും. പൊതുമരാമത്ത് ഡിസൈൻ വിഭാഗമാണ് റിപ്പോർട്ട് തയ്യാറാക്കുന്നത് 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തെരഞ്ഞെടുപ്പ് റാലിക്കിടെ ഡൊണാൾഡ് ട്രംപിന് വെടിയേറ്റു

വാഷിംഗ്‌ടൺ : പെൻസിൽവാനിയയിലെ ബട്‌ലറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വെടിയേറ്റു. വേദിയിൽ സംസാരിക്കുന്നതിനിടെയാണ് അക്രമി ട്രംപിന് നേരേ വെടിയുതിർത്തത്. ട്രംപിന്റെ വലത്തെ ചെവിയിലാണ് വെടിയേറ്റത്. നിലത്ത്...

കരട് വോട്ടര്‍ പട്ടിക: ആക്ഷേപങ്ങളും അപേക്ഷകളും 21-വരെ നല്‍കാം

ആലപ്പുഴ: കരട് വോട്ടര്‍ പട്ടികയിലെ ആക്ഷേപങ്ങളും അപേക്ഷകളും ജൂണ്‍ 21 വരെ ബന്ധപ്പെട്ട ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരായ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നല്‍കാം. സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തദ്ദേശ വാര്‍ഡുകള്‍ ഉള്‍പ്പെടെ മുഴുവന്‍...
- Advertisment -

Most Popular

- Advertisement -