Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsവിദേശമദ്യവുമായി എഴുപത്തിരണ്ടുകാരൻ...

വിദേശമദ്യവുമായി എഴുപത്തിരണ്ടുകാരൻ പോലീസിൻ്റെ പിടിയിൽ

തിരുവല്ല : വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന വിദേശമദ്യവുമായി
എഴുപത്തിരണ്ടുകാരൻ പോലീസിൻ്റെ പിടിയിൽ. അത്തിക്കയം കുടമുരുട്ടി കല്ലക്കപ്പതാലിൽ ശിവരാജ് (72) ആണ് പെരുനാട് പോലീസിന്റെ
പിടിയിലായത്.
ഇയാൾ വിദേശമദ്യം കച്ചവടം ചെയ്യുന്നെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ  പോലീസ് വീടിന് സമീപത്ത് നടത്തിയ  പരിശോധനയിൽ പറമ്പിലെ  കോഴിക്കൂടിനുള്ളിൽ നിന്നും പൊട്ടിക്കാത്ത അര ലിറ്ററിന്റെ 10 കുപ്പി മദ്യം പിടിച്ചെടുത്തു.പോലീസ് ഇൻസ്പെക്ടർ ആർ എസ് ആദർശിന്റെ നേതൃത്വത്തിലാരുന്നു പരിശോധന.
വീടിന്റെ പരിസരത്ത് പോലീസ് എത്തിയപ്പോൾ മദ്യപിക്കാൻ എത്തിയ ഒരാൾ ഓടിരക്ഷപ്പെട്ടു. ശിവരാജനെ വിൽപ്പനക്കായി പൊട്ടിച്ച മദ്യക്കുപ്പിയും ഗ്ലാസ്സുമായി  പിടികൂടി. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആത്മാഭിമാനവും വ്യക്തിത്വവും സ്ത്രീക്ക് മാത്രമല്ല പുരുഷനും ഉണ്ട്:  ഹൈക്കോടതി

തൃശൂർ : അന്തസ്സും ആത്മാഭിമാനവും വ്യക്തിത്വവും സ്ത്രീക്ക് മാത്രമല്ല പുരുഷനും ഉണ്ടെന്ന്  ഹൈക്കോടതി. തൃശ്ശൂര്‍ സ്വദേശിയായ യുവതിയും രണ്ടാം ഭര്‍ത്താവുമായിരുന്നു ഹര്‍ജിക്കാര്‍. വിവാഹബന്ധം നിലനില്‍ക്കെ യുവതിക്ക് കാമുകനില്‍ പിറന്ന കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റിലെ പിതാവിന്റെ...

പരസ്യം പോലെ പരിശീലനമില്ല : സിവിൽ സർവീസ്കോച്ചിംഗ് സെൻറർ നഷ്ടപരിഹാരം നൽകണമെന്ന് കോട്ടയം ജില്ലാ ഉപഭോക്തൃ കമ്മീഷൻ

കോട്ടയം : പരസ്യത്തിൽ വാഗ്ദാനം ചെയ്ത സൗകര്യങ്ങളോ യോഗ്യരായ അധ്യാപകരെയോ നൽകാതിരുന്ന സിവിൽ സർവീസ് പരിശീലനകേന്ദ്രം വിദ്യാർഥിക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. കോഴ്സ് ഫീസായി പരാതിക്കാരി...
- Advertisment -

Most Popular

- Advertisement -