Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorനൂറ്റവന്‍പാറയില്‍ അപകടത്തില്‍പെട്ട്...

നൂറ്റവന്‍പാറയില്‍ അപകടത്തില്‍പെട്ട് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ചെങ്ങന്നൂര്‍: നൂറ്റവന്‍പാറയിലെ വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്നും വീണ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. തിട്ടമേല്‍ കല്ലുമഠത്തില്‍ ജനാര്‍ദ്ദനന്റെയും പുഷ്പയുടെയും ഏക മകള്‍ പൂജ (19) യാണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. ചെങ്ങന്നൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി.

വ്യാഴം രാവിലെ പോലീസ് നടപടികൾക്കു ശേഷം  മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വൈകിട്ട് നാലിന് വീട്ടുവളപ്പിൽ  സംസ്‌കാരം നടക്കും. മാവേലിക്കരയില്‍ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിക്കുകയായിരുന്നു പൂജ .

ഞായറാഴ്ച സുഹുത്തുക്കള്‍ക്കൊപ്പം നൂറ്റവന്‍പാറ കാണാനെത്തിയപ്പോള്‍ പൂജ വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്നും പാറയ്ക്ക് മുകളിലേക്ക് തലയടിച്ച് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടി വിവരം സമീപത്തെ വീട്ടില്‍ യോഗം നടത്തുകയായിരുന്ന കുടുംബശ്രീ പ്രവര്‍ത്തകരെ അറിയിച്ചു. അവര്‍ ഓടിയെത്തിയാണ് അബോധാവസ്ഥയിലായ പെൺകുട്ടിയെ ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചതും അവിടെ നിന്നും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും, തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലിരിക്കെ ബുധനാഴ്ച്ച ഉച്ചയോടെയാണ് പൂജ മരണമടഞ്ഞത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീകാകുളം ദുരന്തം : ക്ഷേത്രം ഉടമയ്ക്ക് എതിരെ  കേസ്

ഹൈദരാബാദ് : ആന്ധ്രപ്രദേശിലെ ശ്രീകാകുളത്ത് ക്ഷേത്ര ഉത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 9 പേർ മരിച്ച സംഭവത്തില്‍ ക്ഷേത്രം ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്. നരഹത്യ കുറ്റം ചുമത്തിയാണ് 94 കാരനായ ഹരി...

ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

പാറ്റ്ന : ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. .പട്നയിലെ ​​ഗാന്ധി മൈതാനത്ത് രാവിലെ 11.30-നാണ് സത്യപ്രതിജ്ഞ നടക്കുന്നത്. പത്താം തവണയാണ് ബിഹാറിന്റെ മുഖ്യമന്ത്രിയായി നിതീഷ് കുമാർ അധികാരം ഏൽക്കുന്നത്....
- Advertisment -

Most Popular

- Advertisement -