Monday, August 31, 2026
No menu items!

subscribe-youtube-channel

HomeNewsമെസ്സിയെ കേരളത്തിലെത്തിക്കുമെന്ന്...

മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞു നടത്തിയത് കോടികളുടെ തട്ടിപ്പെന്ന് കായികവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം : മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞു നടത്തിയത് കോടികളുടെ തട്ടിപ്പെന്നു കായികവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്.സുതാര്യമല്ലാതെയാണ് സാമ്പത്തിക ക്രയവിക്രയങ്ങൾ നടന്നത്.അർജന്റീന ഫുട്‌ബോൾ അസോസിയേഷന് (എ.എഫ്.എ.) 126 കോടി രൂപ നൽകിയെന്ന് സ്‌പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി അവകാശപ്പെട്ടിരുന്നു. എന്നാൽ പണമടച്ചതിന്റേയോ ടീം കൈപ്പറ്റിയതിന്റേയോ ഒരു രേഖയുമില്ല

ചട്ടങ്ങൾ മറികടന്നാണ് സ്പോൺസറായി റിപ്പോർട്ടർ കമ്പനിയെ സർക്കാർ തീരുമാനിച്ചത്. അർജന്റീന ടീമിൽനിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിക്കാതെയാണ് പ്രദർശന മത്സരം നടക്കുന്നതായി വാഗ്ദാനം നൽകിയത് .അർജന്റീന ടീമിന്റെ സന്ദർശനം നീണ്ടതോടെ കരാർ ലംഘനത്തിന് സ്പോൺസർക്ക് എൽഡിഎഫ് സർക്കാർ 2 തവണ നോട്ടിസ് അയച്ചിരുന്നു.

വിദേശനാണ്യ വിനിമയചട്ട ലംഘനം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയിൽ വിജിലൻസ്, കേന്ദ്ര ഏജൻസി അന്വേഷണങ്ങൾ കൂടി ശുപാർശ ചെയ്യുന്ന റിപ്പോർട്ടാണ് കായികവകുപ്പിന് സ്‌പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് കൈമാറിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണ രൂപത്തിൽ മുദ്രവച്ച കവറിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണ രൂപത്തിൽ മുദ്രവച്ച കവറിൽ ഹാജരാക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. റിപ്പോർട്ടിന്മേൽ സർക്കാർ എന്തു നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി ചോദിച്ചു.റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട്...

സിപിഐ എം തിരുവല്ല ഏരിയാ സമ്മേളനം കടപ്രയിൽ 11 മുതൽ

തിരുവല്ല: സിപിഐ എം 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള തിരുവല്ല ഏരിയാ സമ്മേളനം ഡിസംബർ 11, 12, 13, 14 തീയ്യതികളിൽ കടപ്രയിൽ നടക്കുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 11 ന്...
- Advertisment -

Most Popular

- Advertisement -