Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരം കോർപറേഷനിൽ...

തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പ് : പോലീസ് അന്വേഷണം ആവശ്യപ്പെട്ട് മേയര്‍ അഡ്വ. വി.വി. രാജേഷ്

തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭയില്‍ കെട്ടിട ക്രമവൽക്കരണ ഫീസും വസ്തുനികുതിയും അടയ്ക്കുന്നതിനായി വ്യാജ രേഖകള്‍ സമര്‍പ്പിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് മേയര്‍ അഡ്വ. വി.വി. രാജേഷ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.സെപ്റ്റംബർ 20-നാണ് മേയർ ഇത് സംബന്ധിച്ച കത്ത് നൽകിയത്.

നേമം സോണൽ ഓഫീസിൽ മന്‍സൂര്‍ എ.ആര്‍. എന്നയാളുടെ പേരില്‍ കെട്ടിട ക്രമവൽക്കരണ ഫീസും വസ്തുനികുതിയും അടയ്ക്കുന്നതിനായി ഹാജരാക്കിയ കെട്ടിട സര്‍ട്ടിഫിക്കറ്റും ക്രമവല്‍ക്കരണ ഫീസ് രസീതും വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. പ്രസ്തുത കെട്ടിടത്തിന്റെ യഥാര്‍ഥ നികുതിദായക രാജേശ്വരി എന്നയാളാണെന്ന് വ്യക്തമായതിനെ തുടർന്നാണ് രേഖകൾ വ്യാജമാണെന്ന സംശയമുയർന്നത്. മറ്റ് ഇടങ്ങളിൽ ഈ തട്ടിപ്പ് നടന്നോ എന്നും അന്വേഷിക്കണമെന്ന് മേയർ ആവശ്യപ്പെട്ടിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിദ്യാർഥിയുടെ ഭീഷണി : വീഡിയോ പ്രചരിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി

പാലക്കാട് : പാലക്കാട് ഗവ .ഹയർസെക്കൻഡറി സ്കൂളിൽ മൊബൈൽ ഫോൺ പിടിച്ചെടുത്തതിന് പ്രിൻസിപ്പലിനെ വിദ്യാർഥി ഭീഷണിപെടുത്തുന്ന വീഡിയോ പ്രചരിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി .ഇതു സംബന്ധിച്ച് ഉടൻ റിപ്പോർട്ട് നല്കാൻ പൊതുവിദ്യാഭ്യാസ...

നേപ്പാളിൽ മിന്നൽപ്രളയത്തിൽ ഗ്രാമങ്ങൾ ഒലിച്ചുപോയി; 8 മരണം

കഠ്മണ്ഡു : നേപ്പാളിലെ ഭോട്ടെ കോശി നദിയിലുണ്ടായ ശക്തമായ മിന്നൽപ്രളയത്തിൽ എട്ട് പേർ മരിക്കുകയും 40 ഓളം സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതാവുകയും ചെയ്തതായി റിപ്പോർട്ട് .ബുധനാഴ്ച രാവിലെ ഒൻപതോടെ ഭോട്ടെ കോശി നദിയിൽ പെട്ടെന്ന്...
- Advertisment -

Most Popular

- Advertisement -