Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsസിപിഎം പ്രവർത്തകന്...

സിപിഎം പ്രവർത്തകന് വെട്ടേറ്റു : ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് എന്ന് പ്രവർത്തകർ

പത്തനംതിട്ട: ഏഴംകുളം അറുകാലിക്കലില്‍ സിപിഎം പ്രവർത്തകന് വെട്ടേറ്റു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായ സ്ലിപ് വിതരണത്തിനിടെയാണ് സംഭവം. അറുകാലിക്കല്‍ സ്വദേശി രാധാകൃഷ്ണനാണ് വെട്ടേറ്റത്. അയല്‍വാസിയായ അലക്‌സാണ് രാധാകൃഷ്‌ണനെ ആക്രമിച്ചത്. രാധാകൃഷ്ണന് തലക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അലക്‌സ് സജീവ കോണ്‍ഗ്രസ് പ്രവർത്തകനാണെന്ന് ആരോപിച്ച്‌ സിപിഎം നേതാക്കള്‍ രംഗത്തെത്തി.രാഷ്ട്രീയ വിദ്വേഷം മൂലമുള്ള ആക്രമണമെന്ന് എല്‍ഡിഎഫ് പ്രവർത്തകർ ആരോപിക്കുന്നുണ്ട്. എന്നാല്‍ രാഷ്ട്രീയ വൈരാഗ്യമല്ല അയല്‍വഴക്കാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

അലക്‌സിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ ആക്രമിക്കാൻ ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മറ്റ് നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വി കെ പ്രശാന്ത് ശാസ്‌തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയും ; മരുതംകുഴിയിലേക്ക് മാറും

തിരുവനന്തപുരം : ആർ.ശ്രീലേഖയുമായി ഓഫിസിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത് ശാസ്‌തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയും. പകരം മരുതംകുഴിയിലേക്ക് പ്രവർത്തനം മാറ്റാനാണ് തീരുമാനം. വിവാദത്തിനില്ലെന്നും ധാരാളം ആളുകൾ വരുന്ന...

തൂങ്ങിമരിക്കാൻ ശ്രമിച്ച ആളെ  ആശുപത്രിയിലേക്ക്  കൊണ്ടു പോകവെ കാറിൽ പുക ഉയർന്നു:  യുവാവ് മരിച്ചു

കോഴഞ്ചേരി : തൂങ്ങിമരിക്കാൻ ശ്രമിച്ച ആളെ രക്ഷിച്ച് ആശുപത്രിയിലേക്ക് കാറിൽ കൊണ്ടു പോകവെ കാറിൽ പുക ഉയർന്നതിനെ തുടർന്ന് തീപിടുത്തമാണെന്ന് സംശയിച്ച് മറ്റൊരു കാറിൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും യുവാവ് മരിച്ചു. ഇലവുംതിട്ട നാമക്കുഴി സ്വദേശി...
- Advertisment -

Most Popular

- Advertisement -