Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകുട്ടനാട് കുടിവെള്ള...

കുട്ടനാട് കുടിവെള്ള പദ്ധതിക്ക് 36.26 കോടിയുടെ അനുമതി: തോമസ് കെ തോമസ് എംഎൽഎ

ആലപ്പുഴ : സമഗ്ര കുട്ടനാട് കുടിവെള്ള പദ്ധതിയുടെ ഭാഗമായി പുളിങ്കുന്ന്, കാവാലം പഞ്ചായത്തുകളിലെ ഓവർ ഹെഡ് ടാങ്ക് നിർമ്മാണത്തിനും തുടർ പ്രവർത്തികൾക്കുമായി 36.26 കോടിയുടെ അനുമതി ലഭിച്ചതായി തോമസ് കെ തോമസ് എംഎൽഎ അറിയിച്ചു.

ഒമ്പത് പാക്കേജുകളിലായി നടപ്പാക്കുന്ന സമഗ്ര കുട്ടനാട് കുടിവെള്ള പദ്ധതിയിൽ പാക്കേജ് 6 ൽ ഉൾപ്പെടുന്ന പുളിങ്കുന്ന്, കാവാലം എന്നീ പഞ്ചായത്തുകളിലെ ഓവർഹെഡ് ടാങ്ക് നിർമ്മാണവും ഈ പഞ്ചായത്തുകളിലെ ശുദ്ധജല വിതരണ ശ്യംഖലകൾ  സ്ഥാപിക്കുന്നതിനുമാണ് തുക അനുവദിച്ചത്.

പുളിങ്കുന്നിൽ 12 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഓവർ ഹെഡ് ടാങ്കും 58.7 കിലോമീറ്റർ ദൈർഘ്യമുള്ള വിതരണ ശ്യംഖലയുമാകും സ്ഥാപിക്കുക. കാവാലത്ത് എട്ട് ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഓവർ ഹെഡ് ടാങ്കും 21.6 കിലോമീറ്റർ വിതരണ ശ്യംഖലയും സ്ഥാപിക്കും. ഇതിൻ്റെ ടെൻഡർ നടപടികൾ നേരത്തെ പൂർത്തിയായിരുന്നു.

പുതുക്കിയ നിരക്കിന് അനുസരിച്ച് തുക അനുവദിക്കണമെന്ന ആവശ്യത്തിനാണ് ഇപ്പോൾ അംഗീകാരം ലഭ്യമായതെന്നും സമഗ്ര കുട്ടനാട് കുടിവെള്ള പദ്ധതിയുടെ ഒമ്പത് പാക്കേജും സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ആവശ്യമായ നടപടികൾ പുരോഗമിക്കുകയാണെന്നും എംഎൽഎ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വർണപ്പാളി വിഷയം : മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭയിൽ ഇന്നും ബഹളം

തിരുവനന്തപുരം : ശബരിമലയിലെ സ്വർണപ്പാളി വിഷയത്തിൽ നിയമസഭയിൽ ഇന്നും പ്രതിപക്ഷ ബഹളം .ലക്ഷക്കണക്കിന് വിശ്വാസികളെ വഞ്ചിച്ച ദേവസ്വം മന്ത്രി രാജിവച്ച് ദേവസ്വം ബോർഡിനെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു...

നെല്ല്‌, റബ്ബർ,ക്ഷീര മേഖലയെ തകർക്കരുത് : പി സി തോമസ്

ചങ്ങനാശ്ശേരി : നെല്ല്,റബ്ബർ, ക്ഷീര മേഖലയെ തകർക്കുന്ന നയങ്ങളിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് കേരള കോൺഗ്രസ്‌ വർക്കിങ് ചെയർമാൻ പി സി തോമസ് പറഞ്ഞു.കർഷകരെ സഹായിക്കേണ്ട സർക്കാർ കർഷക വിരുദ്ധരായി മാറുന്നു. ഈ...
- Advertisment -

Most Popular

- Advertisement -