Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsKochiഇ.പി.ജയരാജനെ വെടിവച്ച്...

ഇ.പി.ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കെ.സുധാകരൻ കുറ്റവിമുക്തനായി

കൊച്ചി:എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കണമെന്ന കെ സുധാകരന്‍റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു.കേസില്‍ ഗൂഢാലോചന കുറ്റമാണ് സുധാകരനെതിരെ ചുമത്തിയിരുന്നത്.

തന്നെ കുറ്റമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് കെ.സുധാകരൻ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയെ സമീപിച്ചിരുന്നു.എന്നാൽ വിചാരണക്കോടതി ഹര്ജി തള്ളിയതിനെ തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്.കേസിൽ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രംചാലിൽ ശശി എന്നിവരെ ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേൽക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സസ്യശാസ്ത്രജ്ഞൻ പത്മശ്രീ ഡോ. കെ.എസ്. മണിലാൽ അന്തരിച്ചു

തൃശ്ശൂർ : പ്രമുഖ സസ്യശാസ്ത്രജ്ഞൻ പത്മശ്രീ ഡോ. കെ.എസ്. മണിലാൽ (86) അന്തരിച്ചു.തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള ‘ഹോർത്തൂസ് മലബാറിക്കൂസ്’ എന്ന പ്രാചീന ലാറ്റിൻ ഗ്രന്ഥം നീണ്ട ഗവേഷണ പ്രവർത്തനത്തിലൂടെ...

ജപ്തി ഭീഷണി നേരിട്ട കുടുംബത്തിന് കൈത്താങ്ങായി സുരേഷ് ഗോപി എം പി

ആലപ്പുഴ: കേരള ബാങ്കിൽ നിന്നും ജപ്തി ഭീഷണി നേരിട്ട  പെരുമ്പളത്തെ രാജപ്പന്റെ കുടുംബത്തിന് കൈത്താങ്ങായി സുരേഷ് ഗോപി എം പി.  വീടിന്റെ ആധാരം രാജപ്പന്റെ കുടുംബത്തിന് കൈമാറി കേന്ദ്രമന്ത്രി.  കുടുംബത്തിലെ മൂന്ന് പേരും...
- Advertisment -

Most Popular

- Advertisement -