Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല നട ...

ശബരിമല നട  തുറന്നു: സന്നിധാനത്ത്  ശക്തമായ മഴ തുടരുന്നു

ശബരിമല: മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി  കണ്ഠര് രാജീവര്,  കണ്ഠര്  ബ്രഹ്മദത്തൻ  എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നു ദീപം  തെളിയിച്ചു. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു.

നാളെ രാവിലെ അഞ്ചുമണിക്ക്  നട  തുറന്ന് പതിവ് പൂജകൾ നടക്കും. ഗണപതിഹോമം, ഉഷപൂജ, നെയ്യഭിഷേകം, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ, വൈകിട്ട്  ദീപാരാധനയ്ക്കു ശേഷം പതിനെട്ടാം പടിയിൽ പടി പൂജയും നടക്കും. മിഥുനുമാസ പൂജകൾ പൂർത്തിയാക്കി ജൂൺ 19ന് രാത്രി 10 മണിക്ക് നടയടക്കും.

അതേസമയം ഇന്ന് ഉച്ച  മുതൽ  അതിശക്തമായ മഴയാണ്  ശബരിമല സന്നിധാനത്ത്  പെയ്യുന്നത്.  കനത്ത   മഴയിലും ആയിരങ്ങളാണ്  ഭഗവാനെ  കണ്ട് തൊഴാൻ എത്തിയിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ നിന്ന് പ്രതി ചാടിപ്പോയി

തിരുവനന്തപുരം : മെഡിക്കൽ കോളേജ് ഐസിയുവിൽ നിന്ന് പ്രതി ചാടിപ്പോയി. കൊട്ടിയം സ്വദേശി രാജീവ് ഫെർണാണ്ടസാണ് രക്ഷപെട്ടത് .കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടിയ പ്രതിയെ ഇന്നലെ വൈകുന്നേരത്തോടെയാണ് നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് മെഡിക്കൽ...

പൊലീസ് മർദനത്തിൽ പ്രതിഷേധിച്ച് നിയമസഭയിലേക്ക് നടന്ന കെഎസ്‍യു മാർച്ചിൽ സംഘർഷം

തിരുവനന്തപുരം : സംസ്ഥാനത്തെ പൊലീസ് മർദനത്തിൽ പ്രതിഷേധിച്ച് കെഎസ്‍യു നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ മാർച്ച്. പ്രവര്‍ത്തകരെ പിരിച്ചുവിടാനായി...
- Advertisment -

Most Popular

- Advertisement -