Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsകുന്നംകുളം കസ്റ്റഡി...

കുന്നംകുളം കസ്റ്റഡി മര്‍ദനം ; പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍വെച്ച് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ 4 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ഡിഐജി ഹരി ശങ്കർ ശുപാർശ ചെയ്തു.എസ്ഐ നൂഹ്മാൻ, സജീവൻ, സന്ദീപ്, ശശീന്ദ്രൻ എന്നിവർക്കെതിരായാണു നടപടി.

2023 ഏപ്രില്‍ അഞ്ചിന് രാത്രിയാണ് യൂത്ത്‌കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് കാണിപ്പയ്യൂര്‍ വലിയപറമ്പില്‍ വി.എസ്. സുജിത്ത് (27) മർദനത്തിന് ഇരയായത് .സംഭവത്തിൽ നേരത്തെ പോലീസുകാർക്കെതിരെ ഇന്‍ക്രിമെന്റ് തടഞ്ഞ് വെച്ചതടക്കമുള്ള വകുപ്പുതല നടപടികൾ എടുത്തിരുന്നു .

മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായ സാഹചര്യത്തിൽ കടുത്ത നടപടി വേണമെന്ന് വ്യപക ആവശ്യമുയർന്നിരുന്നു .വിവരാവകാശ കമ്മിഷന്‍ അംഗം സോണിച്ചന്‍ ജോസഫിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത് .തുടർ നടപടി സംബന്ധിച്ചു പൊലീസ് കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു.മര്‍ദ്ദനത്തെത്തുടര്‍ന്ന് സുജിത്തിന്റെ കേള്‍വിശക്തി ഭാഗികമായി നഷ്ടപ്പെട്ടിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇരട്ടത്താപ്പാണ് വി ഡി സതീശന്റെ മുഖമുദ്ര: എം വി ഗോവിന്ദൻ

തിരുവനന്തപുരം : പറയുന്ന കാര്യങ്ങളിൽ ഉറച്ച് നിൽക്കാത്തയാളാണ് മുഖ്യമന്ത്രി വി.ഡി. സതീശനെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പി.എം. ശ്രീ പദ്ധതിയിലും വീര്യം കുറഞ്ഞ മദ്യത്തിന്റെ കാര്യത്തിലുമെല്ലാം ഇരട്ടത്താപ്പാണ് മുഖ്യമന്ത്രിയുടെ...

യു.എൻ. രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് പിന്തുണയുമായി നാല് യൂറോപ്യൻ രാജ്യങ്ങൾ

ന്യൂഡൽഹി : യു.എൻ. രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനായുള്ള ശ്രമങ്ങൾക്ക് പിന്തുണയുമായി നാല് യൂറോപ്യൻ രാജ്യങ്ങൾ.ഹംഗറി, പോളണ്ട്, സ്ലോവാക്യ, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന വൈസെഗ്രാഡ് ഗ്രൂപ്പ് (വി4) ആണ് ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ...
- Advertisment -

Most Popular

- Advertisement -