Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഉൾനാടൻ യന്ത്രവൽകൃത...

ഉൾനാടൻ യന്ത്രവൽകൃത യാനങ്ങൾ സർവേ രജിസ്ട്രേഷനായി 31-വരെ അപേക്ഷിക്കാം

ആലപ്പുഴ: കേരളത്തിലെ എല്ലാ ഉൾനാടൻ യന്ത്രവൽകൃത യാനങ്ങളും രജിസ്ട്രേഷന് വാർഷിക സർവ്വേ നടപടികൾക്കും മറ്റു സുരക്ഷാ പരിശോധനകൾക്കും വിധേയമാക്കേണ്ടതുണ്ട്. ഇതിനായി ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം.

സർവേ രജിസ്ട്രേഷൻ നടപടികൾക്ക് വിധേയമാക്കാത്ത എല്ലാ യാനങ്ങളും പിടികൂടി നശിപ്പിക്കുന്ന നടപടികളിലേക്ക് കേരള മാരിടൈം ബോർഡ് കടക്കും. ഇതിനു മുമ്പായി സർവ്വേ – രജിസ്ട്രേഷൻ നടപടികൾക്കായി അപേക്ഷിക്കുവാനുള്ള അവസരം (ആലപ്പുഴ പോർട്ട് ഓഫ് രജിസ്ട്രി ഒഴികെ) നൽകിക്കൊണ്ട് കേരള മാരിടൈം ബോർഡ് പബ്ലിക് നോട്ടീസ് നൽകിയിട്ടുണ്ട്. ആഗസ്റ്റ് ഒന്നിന് അവസാനിച്ച ഈ അവസരം ആഗസ്റ്റ് 31 വരെ ദീർഘിപ്പിച്ചതായി കേരള മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പറഞ്ഞു.

ഇനിയൊരു അവസരം ഇതിനായി നൽകുന്നതല്ലെന്നും രജിസ്ട്രേഷന് സർവ്വേ സർട്ടിഫിക്കറ്റ് ഇല്ലാത്തതും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതുമായ ഹൗസ് ബോട്ടുകളടക്കമുള്ള എല്ലാ യാനങ്ങൾക്കും പിഴ ഈടാക്കുന്നതും സർവീസ് യോഗ്യമല്ലാത്തവ പിടികൂടി നശിപ്പിക്കുന്നതുമാണെന്ന് രജിസ്റ്ററിങ് അതോറിറ്റിയായ തുറമുഖ ഓഫീസർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളം വിധിയെഴുതുന്നു

പത്തനംതിട്ട : സംസ്ഥാനത്തു വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ തന്നെ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാര്‍ കൂട്ടമായെത്തി. മിക്ക ബൂത്തുകളിലും നീണ്ട ക്യൂ കാണാം. ആദ്യ മണിക്കൂറിൽ കനത്ത പോളിങ് രേഖപ്പെടുത്തി. സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗവും രാവിലെ...

മുട്ടാർ പാലത്തിലൂടെ 9 ന് വാഹന ഗതാഗതം നിരോധിച്ചു

എടത്വ : എ.സി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി തിങ്കളാഴ്ച (09) രാവിലെ 7 മണി മുതല്‍ വൈകീട്ട് 5 മണി വരെ മുട്ടാര്‍ പാലത്തില്‍ ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍  എമര്‍ജന്‍സി വാഹനങ്ങള്‍...
- Advertisment -

Most Popular

- Advertisement -