Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsKottayamതലയോലപ്പറമ്പിൽ കാറും...

തലയോലപ്പറമ്പിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം

കോട്ടയം : തലയോലപ്പറമ്പിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. കരിപ്പാടം സ്വദേശി മുർത്താസ് അലി റഷീദ് (27), വൈക്കം സ്വദേശി ഋതിക് (29) എന്നിവരാണ് മരിച്ചത്. തലയോലപ്പറമ്പ് തലപ്പാറയ്ക്കടുത്തുള്ള കൊങ്ങിണി മുക്കിൽ വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെ ആണ് അപകടം. കയറ്റം കയറിയെത്തിയ ലോറി കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നെന്നു നാട്ടുകാർ പറഞ്ഞു.

ഇരുവരെയും അപകടം നടന്നയുടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിൽ മൂന്നുപേരാണ് ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഇവരുടെ കൂടെ ഉണ്ടായിരുന്ന മറ്റൊരാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇടുക്കിയിൽ 16കാരി മരിച്ചനിലയിൽ

ഇടുക്കി : ഇടുക്കി കാഞ്ചിയാറിൽ 16-കാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കക്കാട്ടുകട സ്വദേശി ഉദയന്റെ മകൾ ശ്രീപാർവതി ആണ് മരിച്ചത്. വീടിനു പിന്നിലെ മുറിയിൽ ആണ് തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.പ്ലസ്...

പായിപ്പാട് ബിഎഡ് കോളേജ്  പ്രിൻസിപ്പാൾ ആയി ഡോ രാജീവ് പുലിയൂർ ചുമതലയേറ്റു

തിരുവല്ല: സിപാസിനു കീഴിൽ എം ജി യൂണിവേഴ്സിറ്റിയുടെ അഫിലിയേഷനിൽ പ്രവർത്തിക്കുന്ന പായിപ്പാട് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ പ്രിൻസിപ്പാൾ ആയി ഡോ രാജീവ് പുലിയൂർ ചുമതലയേറ്റു. കവിയും നിരുപകനും, ചിത്രകാരനും, ചരിത്രകാരനുമായ ഡോ....
- Advertisment -

Most Popular

- Advertisement -