Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകർഷക വിഷയങ്ങളും...

കർഷക വിഷയങ്ങളും ജനകീയ പ്രശ്നങ്ങളും ഏറ്റെടുത്തു മുന്നോട്ടു പോകും: കേരള കോൺഗ്രസ് (എം)

കോട്ടയം: കർഷക വിഷയങ്ങളും ജനകീയ പ്രശ്നങ്ങളും ഏറ്റെടുത്ത് മുന്നോട്ടു പോകുവാൻ മൂന്നു മണിക്കൂറോളം നീണ്ടു നിന്ന കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത അധികാര സമിതി യോഗത്തിലാണ് ഇക്കാര്യം ചർച്ചയ്തത്.  ഇതിനായി കേരള കോൺഗ്രസ് എം ഒറ്റയ്ക്കും എൽഡിഎഫ് കൂട്ടായും നടത്തുന്ന രാഷ്ട്രീയ ഇടപെടലുകളിൽ സജീവമാകും.

നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ പരാജയം സമഗ്രമായി വിലയിരുത്തും.ഇതിനായി പാർട്ടിയുടെ ജില്ലാതല യോഗങ്ങൾ പുരോഗമിക്കുകയാണ്. ശേഷം എല്ലാ നിയോജക മണ്ഡലം പ്രവർത്തക യോഗങ്ങൾ സംഘടിപ്പിച്ച് വിശദമായി ചർച്ച നടത്തും.

പഞ്ചായത്ത്, വാർഡ് തലങ്ങളിൽ കുടുംബ സംഗമങ്ങൾ സംഘടിപ്പിക്കും. പോഷക സംഘടനകളുടെ പ്രവർത്തനങ്ങൾ സജീവമാക്കും.   യോഗത്തിൽ വൈസ് ചെയർമാൻമാരായ തോമസ് ചാഴികാടൻ, ഡോ എൻ ജയരാജ്, ഡോ.സ്റ്റീഫൻ ജോർജ്, അഡ്വ.ജോബ് മൈക്കിൾ, പ്രമോദ് നാരായൺ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കോട്ടയം: ചങ്ങനാശേരി ഗവണ്‍മെന്റ് വനിതാ ഐ.ടി.ഐ.യിലെ ഡ്രാഫ്റ്റ്മാന്‍ സിവില്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ താല്‍കാലിക ഒഴിവിലേക്ക് ഒക്ടോബര്‍ 21 ന് രാവിലെ 11ന് ഇന്റര്‍വ്യൂ നടത്തും. യോഗ്യത: സിവില്‍ എന്‍ജിനീയറിങ് ബി.വോക്/ബിരുദവും ഒരു വര്‍ഷത്തെ...

അനധികൃത നിലം നികത്തൽ : ആറു കേസുകളിലായി 65 സെന്റ് ഭൂമി പൂർവസ്ഥിതിയിലാക്കാൻ ഉത്തരവ്

ആലപ്പുഴ :  ജില്ലയിൽ അനധികൃതമായ നിലം നികത്തൽ വ്യാപകമാകുന്നത് സംബന്ധിച്ച് പരാതികൾ ലഭിച്ചതിനെത്തുടർന്ന് കർശനമായ നടപടി സ്വീകരിച്ചു തുടങ്ങി. റവന്യൂ ഉദ്യോഗസ്ഥർ അടിയന്തിര ശ്രദ്ധ ചെലുത്തി തുടർ നടപടികൾ സ്വീകരിച്ച് വിവരം റിപ്പോർട്ട്...
- Advertisment -

Most Popular

- Advertisement -