Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduഭർത്താവിന്റെ ആക്രമണത്തിൽ...

ഭർത്താവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കോഴിക്കോട് : ലഹരിക്കടിമയായ ഭർത്താവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.പാണ്ടികശാല റോഡ് മക്കാട്ട് കമ്പിളിപ്പുറത്ത് എം.കെ. മുനീറ(32) ആണ് മരിച്ചത്.ഭർത്താവ് അബ്ദുൾ ജബ്ബാറിനെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

ബുധനാഴ്ച രാവിലെ ഒൻപതരയോടെയാണ് ആറും എട്ടും വയസുള്ള മക്കളുടെ മുന്നിൽ വച്ച് മുനീറയെ ഭർത്താവ് അബ്ദുൾ ജബ്ബാർ വെട്ടി പരുക്കേൽപ്പിച്ചത്.തലയ്ക്കും കഴുത്തിനും കൈകൾക്കും വെട്ടേറ്റ മുനീറ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിലിക്കെ രാവിലെയാണ് മരിച്ചത് .പ്രതി സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടെന്നും മാസങ്ങൾക്ക് മുമ്പും ഇയാൾ ഭാര്യയെ കൊല്ലാൻ ശ്രമിച്ചിരുന്നുവെന്നും മുനീറയുടെ ബന്ധുക്കൾ ആരോപിക്കുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉയിർപ്പ് പെരുന്നാൾ : പരിശുദ്ധ കാതോലിക്കാ ബാവാ പാമ്പാടി ദയറായിൽ മുഖ്യകാർമ്മികത്വം വഹിക്കും.

കോട്ടയം : പ്രത്യാശയുടെ സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവർ‍ ഉയിർപ്പ് പെരുന്നാൾ ആചരിക്കുന്നു. മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ ഉയിർപ്പ് പെരുന്നാൾ...

വാക്ക് ഇൻ ഇന്റർവ്യൂ

ആലപ്പുഴ : ആലപ്പുഴ ഗവൺമെന്റ് നഴ്സിങ് കോളേജിൽ ബോണ്ടഡ് നഴ്സിങ് ലക്ചറർമാരുടെ 11 ഒഴിവുകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസ സ്റ്റൈപന്റ് 25,000 രൂപ. എം.എസ്.സി നഴ്സിങ് പാസായിരിക്കണം, കെ.എൻ.എം.സി രജിസ്ട്രേഷൻ,...
- Advertisment -

Most Popular

- Advertisement -