Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsKannurതെരുവ് നായ...

തെരുവ് നായ ബോധവൽക്കരണ നാടകത്തിനിടെ നടനെ സ്റ്റേജിലെത്തി നായ കടിച്ചു

കണ്ണൂർ : കണ്ണൂരിൽ തെരുവുനായ ശല്യത്തിനെതിരായ ബോധവത്കരണ നാടകത്തിനിടെ അഭിനേതാവിനെ സ്റ്റേജിലെത്തി നായ കടിച്ചു. കണ്ടക്കൈപ്പറമ്പിലെ നാടകപ്രവർത്തകനായ പി.രാധാകൃഷ്ണനാണ് (57) കടിയേറ്റത്. ഞായറാഴ്ച രാത്രി മയ്യിലിലാണ് സംഭവം. തെരുവുനായശല്യത്തിന് എതിരെയുള്ള ബോധവൽക്കരണത്തിന് കൃഷ്ണപിള്ള സ്മാരക വായന ശാലയിലാണ് രാധാകൃഷ്ണൻ ഏകാം​ഗ തെരുവ് നാടകം അവതരിപ്പിച്ചത്.കുട്ടി തെരുവുനായ ആക്രമണത്തിന് ഇരയാകുന്ന രംഗം അഭിനയിക്കുന്നതിനിടെ വേദിയുടെ പിന്നിൽനിന്ന് കയറിവന്ന നായ വലതുകാലിനു പിന്നിൽ കടിക്കുകയായിരുന്നു .രാധാകൃഷ്ണൻ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സ തേടി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആർടിസി ബജറ്റ് ടൂറിസം തീർഥാടന ടൂറിസം പദ്ധതികൾക്കായി പുതിയ ബസുകൾ ഒരുങ്ങുന്നു

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ അഭിമാന പദ്ധതികളായ  ബജറ്റ് ടൂറിസം തീർഥാടന ടൂറിസം യാത്രയിലേക്ക് പ്രത്യേക ബസുകൾ പുറത്തിറക്കി. കെഎസ്ആർടിസി സൂപ്പർ ഡീലക്‌സ് ബസുകളോട് സാമ്യം തോന്നുന്ന ആദ്യം ഇറങ്ങിയ  10 ബസുകളുടെ ഫ്ലാഗ് ഓഫ്...

മാമി തിരോധാനക്കേസ്: ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി

കോഴിക്കോട് :കാണാതായ കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി. ഡ്രൈവർ രജിത് കുമാർ, ഭാര്യ തുഷാര എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ മുതൽ കാണാതായത്.മുഹമ്മദ്...
- Advertisment -

Most Popular

- Advertisement -