Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീര്‍ത്ഥാടന...

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കം : സര്‍ക്കാര്‍ 551.50 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. ശബരിമല അവലോകന യോഗത്തിന് ശേഷം പൊതുമരാമത്ത് മന്ത്രി സമര്‍പ്പിച്ച പ്രൊപ്പോസലിന് മുഖ്യമന്ത്രി ഉടന്‍ അനുമതി നല്‍കുകയായിരുന്നു. മുൻ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വലിയ തുകയാണ് മുന്നൊരുക്കങ്ങള്‍ക്കായി വകയിരുത്തിയത്.

2024-25 കാലയളവില്‍ 326.97 കോടി രൂപയും, 2025-26 ല്‍ 377.80 കോടി രൂപയുമായിരുന്നു ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. തീര്‍ത്ഥാടകര്‍ക്ക് സുഗമമായ യാത്രാസൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തവണ തുക കൂടുതൽ നൽകിയത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം : പ്രതി സജി കുറ്റം സമ്മതിച്ചു

ഇടുക്കി : നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തിൽ പ്രതി സജി കുറ്റം സമ്മതിച്ചു. സഹോദരന്‍റെ മാനസിക പീഡനവും വസ്തു തർക്കവുമാണ് കൊലപാതകത്തിന് കാരണമെന്നാണ് മൊഴി.ഏപ്രിൽ നാലിന് രാത്രി മദ്യപിച്ചെത്തിയ റെജിയുമായി തർക്കമുണ്ടായി .തുടർന്ന് പ്രതി റെജിയെ...

മക്കൾക്കു വിഷം നൽകി അച്ഛൻ ജീവനൊടുക്കി; മൂത്തമകൾ മരിച്ചു

മാന്നാർ : മാന്നാറിൽ രണ്ട് പെൺമക്കൾക്ക് വിഷം നൽകി അച്ഛൻ ജീവനൊടുക്കി. മൂത്തമകൾ ചികിൽത്സയിലിരിക്കേ മരിച്ചു. മാന്നാർ തെള്ളിക്കിഴക്കേതിൽ ശിവശൈലത്തിൽ മനോജ് (44), മൂത്തമകൾ ശിവനന്ദന (12) എന്നിവരാണ് മരിച്ചത്. ഇളയമകൾ ശിവഗംഗ...
- Advertisment -

Most Popular

- Advertisement -