Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsനവീൻ ബാബുവിന്‍റെ...

നവീൻ ബാബുവിന്‍റെ മരണത്തിൽ ജോയിന്‍റ് ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകല്‍ ശരിയാണെന്ന്  ഭാര്യ മഞ്ജുഷ

പത്തനംതിട്ട : മലയാലപ്പുഴ സ്വദേശിയും കണ്ണൂര്‍എഡിഎമ്മും ആയിരുന്ന നവീൻ ബാബുവിന്‍റെ മരണത്തിൽ ജോയിന്‍റ് ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകല്‍ ശരിയാണെന്ന് നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ.

നവീൻ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് തെളിഞ്ഞുവെന്നും സംഭവത്തിൽ ഗൂഢാലോചന വ്യക്തമാണെന്നും മഞ്ജുഷ പറഞ്ഞു. പി പി ദിവ്യ യ്ക്കൊപ്പം ടിവി പ്രശാന്തും ജില്ലാ കലക്ടറും ഗൂഢാലോചനയിൽ പങ്കാളികളാണ്.

എന്നാൽ  അവരിലേക്ക് അന്വേഷണം നീളുന്നില്ല. കുടുംബത്തിന് ആശ്വാസമാണ് പുതിയ റിപ്പോർട്ട്. അന്വേഷണ റിപ്പോർട്ട് നിയമ പോരാട്ടത്തിന് ശക്തി പകരും.

നവീൻ ബാബിനുമേൽ മറ്റു ചില സമ്മർദങ്ങളും ഉണ്ടായിരുന്നുവെന്നും ഭാര്യ മഞ്ജുഷ പറഞ്ഞു. ചില കുടുംബാംഗങ്ങളോട് അദ്ദേഹം അത് പറഞ്ഞിട്ടുണ്ട്. മറ്റൊരു അവസരത്തിൽ അത് വെളിപ്പെടുത്തും. സിപിഎമ്മിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും സിബിഐ അന്വേഷണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണെന്നും മഞ്ജുഷ പറഞ്ഞു

നവീൻ ബാബുവിന്‍റെ മരണത്തിൽ മുഖ്യപ്രതി ടിവി പ്രശാന്ത് ആണെന്നും അയാളെ പ്രതി ചേര്‍ത്തിട്ടില്ലെന്നും മഞ്ജുഷ പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 18-08-2026 Sthree Sakthi SS-533

1st Prize Rs.1,00,00,000/- SR 968860 (GURUVAYOOR) Consolation Prize Rs.5,000/- SN 968860 SO 968860 SP 968860 SS 968860 ST 968860 SU 968860 SV 968860 SW 968860 SX 968860 SY 968860 SZ 968860 2nd Prize Rs.30,00,000/- SS 216008 (KOLLAM) 3rd...

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

ഹരിപ്പാട്: മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനത്തിനെത്തി നടൻ മോഹൻലാലിന്റെ ഭാര്യ സുചിത്രയും മകൾ വിസ്മയയും. മണ്ണാറശാല അമ്മയെ കണ്ട് ഇരുവരും അനു​ഗ്രഹം തേടി. വിസ്മയ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘തുടക്കം’ നാളെ റിലീസ് ചെയ്യാനിരിക്കെയാണ്...
- Advertisment -

Most Popular

- Advertisement -