Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപതിനേഴുകാരനുമായി നാടുവിട്ട...

പതിനേഴുകാരനുമായി നാടുവിട്ട യുവതിയെ ചേർത്തല പൊലീസ് കൊല്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്തു

ആലപ്പുഴ : പതിനേഴുകാരനുമായി നാടുവിട്ട യുവതിയെ ചേർത്തല പൊലീസ് കൊല്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. രണ്ട്  ദിവസം മുൻപാണ് യുവതി വിദ്യാർഥിക്കൊപ്പം നാടുവിട്ടത്. വിദ്യാർഥിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ കുത്തിയതോട് പൊലീസിലും യുവതിയെ കാണാനില്ലെന്നു കാട്ടി ഇവരുടെ ബന്ധുക്കൾ ചേർത്തല പൊലീസിലും പരാതി നൽകിയിരുന്നു.

ഫോൺ ഉപയോഗിക്കാതെയായിരുന്നു യാത്രയെന്നതിനാൽ ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിനു ലഭിച്ചിരുന്നില്ല. ഇതിനിടെ യുവതി ബന്ധുവിന് വാട്സാപ് സന്ദേശം അയച്ചു. ഇതു പിന്തുടർന്നാണ് പൊലീസ് കൊല്ലൂരിൽ നിന്ന് ഇരുവരെയും പിടികൂടിയത്.

പള്ളിപ്പുറം സ്വദേശി സനൂഷയെയാണ് (27) പതിനേഴുകാരനായ വിദ്യാർഥിയുടെ വീട്ടുകാരുടെ പരാതിയിൽ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. ചേർത്തല ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഒന്നിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സേവ സങ്കൽപ്പ് അഭിയാൻ :  യുവമോർച്ച സേവ ജീവധാര രക്തദാന ക്യാമ്പ്

തിരുവല്ല: സേവ സങ്കൽപ്പ് അഭിയാന്റെ ഭാഗമായി യുവമോർച്ച  തിരുവല്ല മണ്ഡലം കമ്മറ്റിയുടെ സേവ ജീവധാര രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ സംഘടിപ്പിച്ച ക്യാമ്പ് ബിജെപി മണ്ഡലം...

ശക്തമായ മഴ : വ്യാപാരികൾക്ക് ലക്ഷങ്ങളുടെ നാശനഷ്‌ടം ഉണ്ടായതായി പ്രാഥമിക വിവരം

റാന്നി : റാന്നിയിൽ ഇന്നലെ ഉണ്ടായ ശക്തമായ മഴ മൂലം വ്യാപാരികൾക്ക് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്‌ടം ഉണ്ടായതായാണ് പ്രാഥമിക വിവരം. വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ മാലിന്യം അടിയന്തരമായി നീക്കം...
- Advertisment -

Most Popular

- Advertisement -