Monday, October 26, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനെഹ്‌റുട്രോഫി ജലോത്സവം : വഞ്ചിപ്പാട്ട് മത്സരത്തിന്...

നെഹ്‌റുട്രോഫി ജലോത്സവം : വഞ്ചിപ്പാട്ട് മത്സരത്തിന് ആഗസ്റ്റ് 15 വരെ രജിസ്റ്റർ ചെയ്യാം

ആലപ്പുഴ : ആഗസ്റ്റ് 22 ന് നടക്കുന്ന 72 -ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി ആഗസ്റ്റ് 19 ന് നടത്തപ്പെടുന്ന വഞ്ചിപ്പാട്ട് മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള മത്സരാർഥികൾക്ക് ആഗസ്റ്റ് ഒന്ന് മുതൽ ആഗസ്റ്റ് 15 വരെ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.

വിദ്യാർഥി വിദ്യാർഥിനി വിഭാഗത്തിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി കുട്ടനാട് ശൈലിയിലും, പുരുഷ – സ്ത്രീ വിഭാഗങ്ങളിൽ കുട്ടനാട് ശൈലി, വെച്ച്പ്പാട്ട് എന്നീ ഇനങ്ങളിലും, ആറൻമുള ശൈലിയിൽ പുരുഷൻമാർക്കും മാത്രമായിട്ടാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.  

ഓരോ ഇനത്തിലും ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 ടീമിനെ മാത്രമെ മത്സരത്തിൽ പങ്കെടുപ്പിക്കുകയുളളൂ.  രജിസ്റ്റർ ചെയ്യുന്ന സമയത്ത് ടീം അംഗങ്ങളുടെ മുഴുവൻ പേരും, ഫോട്ടോയും, ആധാർ കാർഡിന്റെ പകർപ്പ് എന്നിവയും ക്യാപ്റ്റന്റെ മേൽവിലാസവും ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പും ഫോൺ നമ്പറും കൃത്യമായി നൽകേണ്ടതാണ്.  

വിദ്യാർഥികൾ അവർ പഠിക്കുന്ന സ്കൂൾ / കോളേജിലെ സാക്ഷ്യ പത്രം ഹാജരാക്കേണ്ടതാണ്. ആലപ്പുഴ ബോട്ട് ജെട്ടിയ്ക്ക് എതിർ വശത്തുള്ള മിനി സിവിൽ സ്റ്റേഷൻ അനക്‌സിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ആലപ്പുഴ ഇറിഗേഷൻ ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ വഞ്ചിപ്പാട്ട് മത്സരത്തിനുളള രജിസ്ട്രേഷൻ ചെയ്യാവുന്നതാണെന്ന് എൻ.ടി.ബി.ആർ ഇൻഫ്രാസ്ട്രക്ചർ കമ്മറ്റി കൺവീനർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോഴിക്കോട്ടെ പതിനാറുകാരിയുടെ കൊലപാതകം സ്വഭാവ ദൂഷ്യം ചോദ്യം ചെയ്തതിന്റെ പകയിൽ

കോഴിക്കോട് : കോഴിക്കോട് മൂഴിക്കലില്‍ പതിനാറുകാരിയെ കൊന്ന് ബന്ധുവായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.യുവാവിൻ്റെ സ്വാഭാവ ദൂഷ്യം പെൺകുട്ടി ചോദ്യം ചെയ്തതിൻ്റെ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട നസ്രിനയുടെ...

അയിരൂർ -ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് : ജ്യോതി പ്രയാണം തുടങ്ങി

കോഴഞ്ചേരി : അയിരൂർ - ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ സമ്മേളന വേദിയിൽ തെളിയിക്കുന്നതിന്  കൊല്ലം പത്മന ബാലഭട്ടാരകേശ്വരം  ക്ഷേത്രത്തിൽ നിന്ന് മേൽശാന്തി വിഷ്ണു തിരുമേനി ഹിന്ദുമത മഹാമണ്ഡലം പി എസ് നായർക്ക് പകർന്നു...
- Advertisment -

Most Popular

- Advertisement -