Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsകർണാടകയിൽ ഇഡി...

കർണാടകയിൽ ഇഡി ഉ​ദ്യോ​ഗസ്ഥൻ ചമഞ്ഞ് പണം തട്ടിയ കൊടുങ്ങല്ലൂർ എഎസ്ഐ കസ്റ്റഡിയിൽ

തൃശ്ശൂർ : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ചമഞ്ഞെത്തി വ്യാജ റെയ്ഡ് നടത്തി 45 ലക്ഷം രൂപ കവർന്ന കേസിൽ കൊടുങ്ങല്ലൂരിലെ എഎസ്ഐയെ കർണാടക പോലീസ് കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂർ എഎസ്ഐ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ ഷെഫീർ ബാബുവിനെ (50) ആണ് കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.കവർച്ചയിൽ ഷെഫീറിനൊപ്പം പങ്കെടുത്ത 3 പേരെ കഴിഞ്ഞ മാസം കൊല്ലത്തുനിന്നു പിടികൂടിയിരുന്നു.

ജനുവരി മൂന്നിനാണ് ഷെഫീർ ബാബു ഉൾപ്പെടെ ആറംഗ സംഘം വ്യവസായി എം.സുലൈമാന്റെ വീട്ടിൽ തട്ടിപ്പ് നടത്തിയത്. വാറന്റ് ഉണ്ടെന്നു പറഞ്ഞ് സംഘം വീട്ടിൽ കയറി ബിസിനസ് ആവശ്യത്തിനു വീട്ടിൽ കരുതിവച്ചിരുന്ന പണവും മൊബൈൽ ഫോണുകളും എടുത്തുകൊണ്ടു പോവുകയായിരുന്നു. കൂടുതൽ അന്വേഷണത്തിനായി ഷഫീറിനെയും സംഘത്തേയും കർണാടകയിലേക്ക് കൊണ്ടുപോയി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇറാനിൽ ഇസ്രേയൽ ആക്രമണം : ഇസ്രയേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ടെൽഅവീവ് : ഇറാനിലെ ആണവകേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രയേല്‍ .ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ വെള്ളിയാഴ്ച രാത്രിയിലാണ് ആക്രമണം നടന്നത് .ആക്രമണം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഓപ്പറേഷൻ...

രാജസ്ഥാനില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു ; നാല് കുട്ടികള്‍ മരിച്ചു

ജയ്‌പൂർ : രാജസ്ഥാനിൽ സർക്കാർ സ്‌കൂൾ കെട്ടിടം തകർന്നുവീണ് നാല് കുട്ടികൾ മരിച്ചു .മനോഹര്‍ താന എന്ന സ്ഥലത്തെ പിപ്‌ലോദി സര്‍ക്കാര്‍ സ്‌കൂളിന്റെ കെട്ടിടമാണ് തകര്‍ന്നുവീണത്.വെള്ളിയാഴ്ച രാവിലെ 8.30 ഓടെയാണ് അപകടം. കെട്ടിടത്തിന്‍റെ...
- Advertisment -

Most Popular

- Advertisement -