Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeSpiritualചക്കുളത്തുകാവിൽ സർവ്വെശ്വര്യ...

ചക്കുളത്തുകാവിൽ സർവ്വെശ്വര്യ സ്വസ്തിയഞ്ജം സമാപിച്ചു: നാരീപൂജ നാളെ

ചക്കുളത്തുകാവ്:ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ രമേശ് ഇളമൺ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ മൂന്ന് ദിവസമായി നടന്നുവന്ന സർവ്വെശ്വര്യ സ്വസ്തിയഞ്ജം  ഇന്ന്  സമാപിച്ചു. തുടർന്ന് ഗോപൂജയും നടന്നു. പ്രസിദ്ധമായ നാരീപൂജ നാളെ നടക്കും. സ്ത്രീകളെ ദേവിയായി ആരാധിച്ച് പാദപൂജ നടത്തുന്ന അപൂർവ്വം ചില ക്ഷേത്രങ്ങളിൽ പ്രധാന ക്ഷേത്രമാണ് ചക്കുളത്തുകാവ്. സ്ത്രീകൾ എവിടെ ആദരിക്കപ്പെടുന്നോ അവിടെ ലക്ഷ്മി കടാക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. ജാതി-മത പ്രായവ്യത്യാസമില്ലാതെ ചടങ്ങിൽ പങ്കെടുക്കാൻ നിരവിധി ഭക്തരാണ് സംസ്ഥാനത്തിന് അകത്തും പുറത്തു നിന്നും ആണ്ടുതോറും ക്ഷേത്രത്തിൽ എത്തുന്നത്.
   
പ്രസിദ്ധമായ ഈ ചടങ്ങ് നാളെ രാവിലെ 9 ന് ക്ഷേത്ര സന്നിധിയിൽ നടക്കും. ക്ഷേത്ര മാനേജിംങ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ നടക്കുന്ന നാരീപൂജയിൽ വ്യവസായിയും സാമൂഹിക പ്രവർത്തകയുമായ റാണി മോഹൻദാസിൻ്റെ പാദം കഴുകി മുഖ്യ കാര്യദർശി  രാധാക്യഷ്ണൻ നമ്പൂതിരി നാരീപൂജ ഉദ്ഘാടനം ചെയ്യും. മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും.
    
നാരീപൂജയ്ക്ക് മുന്നോടിയായി നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ജനപ്രതിനിധികൾ, സാമുദായിക- സാമൂഹിക- സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുക്കും. മീഡിയ കോഡിനേറ്റർ  അജിത്ത് പിഷാരത്ത്, ഉത്സവ കമ്മറ്റി പ്രസിഡന്റ് രാജീവ് എം.പി., സെക്രട്ടറി പി.കെ സ്വാമിനാഥൻ, ബിനു കെ.എസ്  എന്നിവർ ചടങ്ങിന് നേത്യത്വം നൽകും 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ത്യയുമായി ചർച്ചകൾക്ക് തയ്യാറെന്ന് ഷെഹ്ബാസ് ഷെരീഫ്

ന്യൂഡൽഹി : ഇന്ത്യയുമായി ചർച്ചകൾക്ക് തയ്യാറെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഒരു വാർത്താ ഏജൻസിയോടാണ് ഷെഹ്ബാസ് ഷെരീഫിന്റെ പ്രതികരണം. സമാധാനത്തിനായി ഇന്ത്യയുമായി സംസാരിക്കാൻ ഞങ്ങൾ തയ്യാറാണ്, അദ്ദേഹം പറഞ്ഞു. ചർച്ചകളിൽ കശ്മീർ...

ആലപ്പുഴ ആരവം ലോഗോ പ്രകാശനം ചെയ്തു

ആലപ്പുഴ : വികസന സാംസ്‌കാരികോത്സവമായ ആലപ്പുഴ ആരവം ലോഗോ പ്രകാശനം ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ജനകീയ കവചം ചെയര്‍മാന്‍ ഫാദര്‍ നെല്‍സണ്‍ തൈപ്പറമ്പിലിന് നല്‍കി നിര്‍വഹിച്ചു. ഏപ്രില്‍ 21...
- Advertisment -

Most Popular

- Advertisement -