Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsവയനാട് മണ്ണിടിച്ചിൽ...

വയനാട് മണ്ണിടിച്ചിൽ : 2 മരണം ;6 പേരെ കാണാനില്ല

വയനാട് : വയനാട് കള്ളാടിയിൽ തുരങ്കപാതയുടെ പദ്ധതി പ്രദേശത്തിനു സമീപം മണ്ണിടിഞ്ഞ് 2 മരണം.6 പേരെ കാണാനില്ല.ഏഴ് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.ഇതിൽ ഒരാളുടെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം.വാഹനങ്ങളും മണ്ണിനടിയിലുള്ളതായി സംശയിക്കുന്നുണ്ട്.  തുരങ്കപാതയുടെ നിർമാണം നടക്കുന്ന മീനാക്ഷി പാലത്തിനു സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്.

കനത്ത മഴ കാരണം നിർമാണ ജോലികൾ ഇന്നലെ നിർത്തിവച്ചിരുന്നു. തുരങ്കപാത നിർമാണമേഖലയിലെ മീനാക്ഷി പാലത്തിനടുത്തുള്ള കുന്ന് വലിയ തോതിൽ ഇടിഞ്ഞ് റോഡിലേക്കും അടുത്തുള്ള പുഴയിലേക്കും പതിക്കുകയായിരുന്നു. തുരങ്കപാതയുടെ നിർമാണത്തിനിടെ അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതു കൊണ്ടാണ് ദുരന്തമുണ്ടായതെന്നു മന്ത്രി ടി.സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു.

അപകടം ദൗർഭാ​ഗ്യകരമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു. മണ്ണ് മാറ്റണമെന്ന് നേരത്തേതന്നെ പറഞ്ഞതാണെന്നും കരാറുകാർ നിർദേശങ്ങൾ പാലിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു .രക്ഷാപ്രവർത്തനത്തിനിടെ മേപ്പാടി എസ്ഐക്ക് പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ മുതൽ വയനാട്ടിൽ അതിതീവ്ര മഴയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സെറ്റ് അപേക്ഷ 25 വരെ നൽകാം

തിരുവനന്തപുരം:ഹയർസെക്കണ്ടറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്ട്രേഷൻ 25 വൈകിട്ട് 5 മണിവരെ നീട്ടി. ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയ വിവരങ്ങളിൽ...

സപ്ലൈകോയിൽ നിന്ന് രണ്ടു ലിറ്റർ കേര വെളിച്ചെണ്ണ ലഭിക്കും

തിരുവനന്തപുരം : വെളിച്ചെണ്ണയുടെ വില ഉയരുന്ന സാഹചര്യത്തിൽ സപ്ലൈകോ വിൽപ്പനശാലകളിൽ നിന്ന് ഉപഭോക്താക്കൾക്ക് വാങ്ങാവുന്ന കേര വെളിച്ചെണ്ണയുടെ അളവ് ഒന്നിൽ നിന്ന് രണ്ടു ലിറ്ററായി ഉയർത്തി. വിൽപ്പന വില 529 രൂപയുള്ള ഒരു...
- Advertisment -

Most Popular

- Advertisement -