Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsനിറപുത്തരി പൂജകൾ:...

നിറപുത്തരി പൂജകൾ: ശബരിമല ക്ഷേത്ര നട തുറന്നു

പത്തനംതിട്ട: കനത്ത മഴയിലും നിറപുത്തരി പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു. മേൽശാന്തി ഇ.ഡി. പ്രസാദ് നട തുറന്ന് ദീപം തെളിച്ചു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് പതിനെട്ടാംപടിയ്ക്ക് താഴെ ആഴിയിലേക്ക് അഗ്‌നി പകർന്നു.

നിറപുത്തരി ആഘോഷത്തിനായി നാളെ (തിങ്കൾ) പുലർച്ചെ 4 ന് നട തുറക്കും. 5.30 ന് പതിനെട്ടാം പടിയിൽ നിന്നും നെൽകതിരുകൾ സന്നിധാനത്തേക്ക് എത്തിച്ചു  പ്രദക്ഷിണത്തിന് ശേഷം ശ്രീകോവിലിന് സമീപത്തെ മണ്ഡപത്തിൽ വെയ്ക്കും. 5.40 നും 6. 20നും മധ്യേ നിറപുത്തരി പൂജകൾ ആരംഭിക്കും. സന്നിധാനത്ത് രാത്രിയിലും മഴ തുടരുകയാണ്. തീർഥാടകർ ജാഗ്രത പാലിക്കണമെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരം- ദല്‍ഹി രാജധാനി എക്സ്പ്രസിൽ തീപ്പിടിത്തം; ആളപായമില്ലെന്നാണ് വിവരം

ന്യൂഡൽഹി: തിരുവനന്തപുരം- ഡൽഹി രാജധാനി എക്സ്പ്രസിൽ തീപ്പിടിത്തം. രാജസ്ഥാനിലെ കോട്ടയിൽ  ഇന്ന് പുലർച്ചെ അഞ്ചേകാലോടെയാണ് അപകടമുണ്ടായത്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ച തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ട്രെയിനിൽ നിരവധി മലയാളികളാണ് ഉണ്ടായിരുന്നത്. ബി1 കോച്ചിലും എൻജിനിലുമാണ്...

സംസ്ഥാനത്തെ വിദ്യാലയങ്ങൾ ഇന്ന്  തുറക്കും : ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

തിരുവനന്തപുരം: രണ്ടുമാസത്തെ വേനലവധിക്ക് വിരാമമിട്ട് സംസ്ഥാനത്തെ വിദ്യാലയങ്ങൾ ഇന്ന്  തുറക്കും. സ്കൂൾ പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരം പട്ടം ഗവൺമെൻ്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 10 മണിക്ക്  മുഖ്യമന്ത്രി...
- Advertisment -

Most Popular

- Advertisement -