Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsRanniതോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ...

തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ നാരായണീയ പാരായണത്തിൽ നിന്ന് മഹാസത്രത്തിലേക്ക്

റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ ഒക്ടോബർ 9 മുതൽ 18 വരെ നടക്കുന്ന അംബായാഗം 2026ന്റെ മുന്നൊരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. മഹാസത്രത്തിന് ഇനി എട്ട് ദിവസം മാത്രം ശേഷിക്കെ, ക്ഷേത്രസന്നിധിയിൽ നടന്നുവരുന്ന 21 ദിവസത്തെ നാരായണീയ പാരായണയജ്ഞവും ഭക്തജനങ്ങളുടെ പങ്കാളിത്തത്തോടെ മുന്നേറുകയാണ്.

നാരായണീയ പാരായണയജ്ഞത്തിന്റെ പതിനഞ്ചാം ദിവസം അയ്യപ്പ സേവാസമാജം സംസ്ഥാന ജനറൽ സെക്രട്ടറി ജയൻ ചെറുവള്ളിയിൽ ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് അഡ്വ. ഷൈൻ ജി. കുറുപ്പ് അധ്യക്ഷത വഹിച്ചു. ആചാര്യ വിജയലക്ഷ്മി, പി. എസ്. ആനന്ദമ്മ, ദേവസ്വം സെക്രട്ടറി പി. ശ്രീകുമാർ, സി. എൻ. പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.

യജ്ഞവേദിയിൽ ശ്രീദുർഗ നാരായണീയ പാരായണ സമിതി, കോട്ടാങ്ങൾ നാരായണീയ പാരായണം നടത്തി. പാരായണത്തിൽ നിന്ന് പത്ത് ദിവസത്തെ മഹാസംഗമത്തിലേക്ക് നാരായണീയ പാരായണത്തിന്റെ ആത്മീയ അന്തരീക്ഷത്തിനൊപ്പം അംബായാഗത്തിന്റെ മറ്റ് ഒരുക്കങ്ങളും  അതിവേഗത്തിലാണ്.

യാഗചടങ്ങുകൾക്കും ആത്മീയ പ്രഭാഷണങ്ങൾക്കും പുറമെ വിവിധ വേദികളിലായി സാംസ്കാരിക പരിപാടികളും ഭക്തിഗാനങ്ങളും നടക്കും.  ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തെ വിശാലമായ മൈതാനത്ത് വ്യാപാര–വിനോദ മേളയും ഒരുങ്ങുകയാണ്. വിവിധ വ്യാപാര സ്റ്റാളുകൾ, ഭക്ഷണശാലകൾ, പ്രദർശനങ്ങൾ എന്നിവയ്ക്കൊപ്പം കുടുംബങ്ങളെയും കുട്ടികളെയും ആകർഷിക്കുന്ന വിനോദ സംവിധാനങ്ങളും മേളയുടെ ഭാഗമാകും.

12D സിനിമ, VR ഷോ, ഗോസ്റ്റ് ഹൗസ് , അമ്യൂസ്‌മെന്റ് റൈഡുകൾ, കുട്ടികളുടെ വിനോദമേഖല തുടങ്ങിയവയും ഒരുക്കുന്നുണ്ട്.അന്നദാനത്തിനായി വിപുലമായ സംവിധാനങ്ങളും വെള്ളം, വൈദ്യുതി, ശുചീകരണം, സുരക്ഷ, മെഡിക്കൽ സഹായം, പാർക്കിംഗ്, ഗതാഗതം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഏകോപിപ്പിച്ചുവരികയാണ്.

വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഭക്തജനങ്ങളുടെയും സംഘടനകളുടെയും സാംസ്കാരിക കൂട്ടായ്മകളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാവികസേന ദിനാഘോഷത്തിൽ പങ്കെടുക്കാൻ രാഷ്‌ട്രപതി ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം : ശംഖുമുഖത്ത് നടക്കുന്ന നാവികസേന ദിനാഘോഷങ്ങളില്‍ പങ്കെടുക്കാൻ രാഷ്‌ട്രപതി ദ്രൗപതി മുർമു ഇന്ന് തിരുവനന്തപുരത്ത്. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേരുന്ന രാഷ്ട്രപതിയെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ നേതൃത്വത്തില്‍ സ്വീകരിക്കും. വൈകിട്ട് നാലിന്...

ചെങ്ങന്നൂരിൽ ജലവിതരണം മുടങ്ങും.

ചെങ്ങന്നൂർ: മിത്രപ്പുഴ കടവിൽ നിന്നുള്ള പമ്പിങ് മെയിൻ ലൈനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ  തിങ്കൾ ,ചൊവ്വ ദിവസങ്ങളിൽ ജലവിതരണം മുടങ്ങും. ചെങ്ങന്നൂർ മുനിസിപ്പാലിറ്റി യിലെ കിഴക്കേനട, മാർക്കറ്റ്,ടൗൺ, റെയിൽവെസ്റ്റേഷൻ, മുണ്ടൻകാവ്, പുലിക്കുന്ന് പ്രദേശങ്ങളിലാണ്  ...
- Advertisment -

Most Popular

- Advertisement -