Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവടവാതൂർ ബണ്ട്...

വടവാതൂർ ബണ്ട് റോഡിൽ കാർ പാടത്തേയ്ക്ക് മറിഞ്ഞു: യുവതി അത്ഭുതകരമായി രക്ഷപെട്ടു

കോട്ടയം: നിയന്ത്രണം വിട്ട കാർ പാടത്തേക്ക് മറിഞ്ഞു യുവതി അത്ഭുതകരമായി രക്ഷപെട്ടു. കോട്ടയത്ത് വടവാതൂർ ബണ്ട് റോഡിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് അപകടമുണ്ടായത്. മോസ്‌കോ ബണ്ട് റോഡിൽ  വടവാതൂർ സ്വദേശിനി റിനി ജോർജ് ഓടിച്ച കാറാണ് നിയന്ത്രണം വിട്ട് 25അടി താഴ്ചയിലേക്ക് മറിഞ്ഞത്.

തലകീഴായിട്ടാണ് കാർ പാടത്തേക്ക് പതിച്ചത്. സംഭവം കണ്ട് സമീപത്ത് റോഡ് നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന അതിഥി തൊഴിലാളികൾ ഓടിയെത്തി നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ റിനിയെ പുറത്തെത്തിക്കുകയായിരുന്നു. ഇവർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. മഴയുണ്ടായിരുന്നെങ്കിലും പാടത്ത് വെള്ളക്കെട്ട് കുറവായതിനാൽ  അപകടത്തിൻ്റെ വ്യാപ്തി കുറഞ്ഞു. യുവതിക്ക് പ്രാഥമിക ചികിത്സ നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വരാനിരിക്കുന്ന തെരെഞ്ഞെടുപ്പിൽ എൽ ഡി എഫ് സർക്കാർ വലിയ വിജയം നേടും:  എം വി ഗോവിന്ദൻ

തിരുവനന്തപുരം: വരാനിരിക്കുന്ന തെരെഞ്ഞെടുപ്പിൽ എൽ ഡി എഫ് സർക്കാർ വലിയ വിജയം നേടുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. റെക്കോർഡുകൾ ഭേദിക്കുന്ന മുന്നേറ്റം തെരെഞ്ഞെടുപ്പിൽ നടത്താൻ സാധിക്കുമെന്ന് അദ്ദേഹം...

വെളിച്ചെണ്ണ വില കുറഞ്ഞു: വന്‍തോതില്‍ വിളവെടുപ്പ് നടന്നതാണ് ഇപ്പോഴത്തെ വിലയിടിവിന് കാരണമായത്

കോഴിക്കോട്: സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുറയുന്നു. വെള്ളിയാഴ്ച കോഴിക്കോട്ടെ മൊത്തവിപണിയില്‍ വെളിച്ചെണ്ണയ്ക്ക് 334 രൂപയാണ് വില. വന്‍തോതില്‍ വിളവെടുപ്പ് നടന്നതാണ് ഇപ്പോഴത്തെ വിലയിടിവിന് കാരണമായി വ്യാപാരികള്‍ പറയുന്നത്. വിലക്കയറ്റം ബാധിച്ചതോടെ നാളികേര വ്യാപാരത്തില്‍ കാര്യമായ...
- Advertisment -

Most Popular

- Advertisement -