Tuesday, September 15, 2026
No menu items!

subscribe-youtube-channel

HomeNewsAdoorകവർച്ചാ സംഘം...

കവർച്ചാ സംഘം ഏനാത്ത് പോലീസിന്റെ പിടിയിൽ

അടൂർ : ഏനാത്ത് രണ്ട് മോഷണങ്ങൾ നടത്തിയ ശേഷം അടുത്ത കവർച്ചക്കായി പദ്ധതിയിട്ട തമിഴ്നാട് സംഘം പിടിയിൽ. ഏനാത്ത്  രണ്ടിടങ്ങളിലായി മോഷണം നടത്തിയ ശേഷം തമിഴ്നാട്ടിലേക്ക് കടക്കുകയും തുടർന്ന് വീണ്ടും അടുത്ത മോഷണങ്ങൾക്കായി ഏനാത്ത് എത്തിയ രണ്ട് തമിഴ്നാട് സ്വദേശികളെയാണ്  പോലീസ് അറസ്റ്റ് ചെയ്തത്.

തേനി  മാതാകോവിൽ സ്ട്രീറ്റിൽ ജെറ്റ്‌ലി(30), തേനി ജില്ലയിൽ കമ്പത്ത് രാജ (57)എന്നിവരെയാണ്  പിടികൂടിയത്. മോഷണങ്ങളുടെ സൂത്രധാരനായ മറ്റൊരാളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. മേയ് 31ന്  വയലാ ഏറത്ത് ഒരു വീടിന്റെ കതക് പൊളിച്ച് അകത്തുകയറി15 ഗ്രാം സ്വർണവും 60,000 രൂപയും മോഷ്ടാക്കൾ  കവർന്നിരുന്നു. ഇതിൽ കേസെടുത്തു  അന്വേഷണം നടക്കുന്നതിനിടെയാണ് ജൂൺ 6 ന് രാത്രി  നെടുമൺ അഴകത്ത് പടിയിൽ ആൾ താമസമില്ലാത്ത വീടിന്റെ പിൻ വാതിൽ തകർത്ത്  അകത്തു കയറുകയും സിസിടിവി ക്യാമറയുടെ ഡിവിആർ മോഷ്ടിക്കുകയും ചെയ്തത്.

ഈ വീട്ടിൽ  സ്വർണ്ണമോ പണമോ ഒന്നും സൂക്ഷിച്ചിരുന്നില്ല.  ഇത് മോഷ്ടാക്കളെ നിരാശരാക്കി. അരിശം പൂണ്ട സംഘം വീടിന്റെ മുൻ വാതിൽ നശിപ്പിക്കുകയും മുറ്റത്ത് കിടന്ന ഥാർ ജീപ്പിന് വലിയ കേടുപാടുകൾ വരുത്തുകയും ചെയ്തു. ഈ സംഭവത്തിലും പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കി.

വിവിധ തലങ്ങളിലൂടെയുള്ള ശാസ്ത്രീയ പരിശോധനകൾക്കൊടുവിൽ പ്രതികളെ  തിരിച്ചറിഞ്ഞു. ഓരോ മോഷണങ്ങൾക്കുശേഷവും തമിഴ്നാട്ടിലേക്ക് മടങ്ങിപ്പോകുന്ന പ്രതികൾ അടുത്ത മോഷണത്തിനായി ഇതേ സ്ഥലത്തേക്ക് എത്തുന്നതായും പോലീസ് മനസ്സിലാക്കി. ഒരു പച്ചക്കറി ലോറിയിൽ ഏനാത്ത് എത്തിയ പ്രതികളുടെ സാന്നിധ്യം മനസ്സിലാക്കിയ പോലീസ് വ്യാഴം പുലർച്ചെ കുറുമ്പകര, തിരുമങ്ങാട് എന്ന സ്ഥലത്തുനിന്നും ഇവരെ വളഞ്ഞ് പിടികൂടുകയായിരുന്നു.

ഏനാത്ത് പോലീസ് ഇൻസ്പെക്ടർ   ഷിജി കെ, എസ് ഐ വിഷ്‌ണു രാജ്, എസ് സി പി ഒ സുനിൽ സിപിഒ മാരായ അനൂപ്, ഷഹീർ, കൃഷ്ണകുമാർ,  നബിൽഷ എന്നിവർ അടങ്ങിയ  സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുണ്ടിയപ്പള്ളി സി എം എസ് ഹൈസ്കൂളിൽ നവീകരിച്ച സ്കൂൾ മൈതാനം തുറന്നു

കവിയൂർ: സമൂഹത്തെ മാറ്റിമറിച്ചവരാണ് ക്രൈസ്തവ മിഷനറിമാരെന്ന് ആൻ്റോ ആൻ്റണി എംപി പറഞ്ഞു. മുണ്ടിയപ്പള്ളി സിഎംഎസ് ഹൈസ്കൂളിന്റെ നവീകരിച്ച സ്കൂൾ ഗ്രൗണ്ടിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ് റവ. ഡോ. മലയിൽ...

കെഎഫ്‌സിയെ രാജ്യത്തെ മികച്ച സംസ്ഥാന ധനകാര്യ സ്ഥാപനമാക്കും : മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷനെ (കെഎഫ്‌സി) ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാന സർക്കാർ ധനകാര്യ സ്ഥാപനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. കെഎഫ്‌സിയുടെ ആഭിമുഖ്യത്തിൽ വിപുലീകരിച്ച മുഖ്യമന്ത്രിയുടെ സംരംഭകത്വ...
- Advertisment -

Most Popular

- Advertisement -