Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsവെമ്പായം ബാർ...

വെമ്പായം ബാർ തീവെപ്പ് ; മരണസംഖ്യ നാലായി

തിരുവനന്തപുരം : വെമ്പായത്തെ ബാറിലുണ്ടായ തീവെപ്പിൽ ഗുരുതരമായി പൊള്ളലേറ്റ ഒരാൾ കൂടി മരിച്ചു. ചികിത്സയിലായിരുന്ന വെമ്പായം സ്വദേശി നൗഫൽ (30)ആണ് മരിച്ചത്. ഇതോടെ കേസിൽ മരിച്ചവരുടെ എണ്ണം നാലായി.

രണ്ടാഴ്ച്ച മുൻപ് വെമ്പായം ബാർ റെസിഡൻസി ഹോട്ടലിൽ മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് നന്നാട്ടുകാവ് സ്വദേശി അനീഷ് പുറത്തുപോയി പെട്രോള്‍ വാങ്ങി വന്ന് മറ്റുള്ളവരുടെ ദേഹത്ത് ഒഴിച്ചു കത്തിക്കുകയായിരുന്നു. നവാസ് ,അനീഷ് എന്നിവർ പൊള്ളലേറ്റ് മരിച്ചു .സംഘത്തിലുണ്ടായിരുന്ന രതീഷിനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു.ആക്രമണത്തിൽ നിരവധി പേർക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡോ.കെ.ആര്‍.നാരായണന്റെ പ്രതിമ രാജ്ഭവനില്‍ രാഷ്‌ട്രപതി അനാച്ഛാദനം ചെയ്തു

തിരുവനന്തപുരം : മുൻ രാഷ്‌ട്രപതി ഡോ.കെ.ആര്‍.നാരായണന്റെ പ്രതിമ രാജ്ഭവനില്‍ രാഷ്‌ട്രപതി ദ്രൗപതി മുർമു അനാച്ഛാദനം ചെയ്തു.രാജ്യത്തിന് മഹത്തായ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു കെ. ആർ നാരായണനെന്ന് രാഷ്‌ട്രപതി അനുസ്മരിച്ചു.ചടങ്ങിൽ മുന്‍ രാഷ്ട്രപതി റാംനാഥ്...

വൈദ്യുതി ഉപയോഗം റെക്കോഡില്‍: പവര്‍കട്ട് വരില്ലെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി

പാലക്കാട്: വേനല്‍ച്ചൂടില്‍ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോഡിലെത്തിയെങ്കിലും വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. പവര്‍കട്ട് വരില്ലെന്നും അദ്ദേഹം പറഞ്ഞു. പുറത്തുനിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങേണ്ടി വരുമെങ്കിലും കറന്റ് ബില്ല് കൂടില്ല. അടിയന്തര...
- Advertisment -

Most Popular

- Advertisement -