Monday, November 2, 2026
No menu items!

subscribe-youtube-channel

HomeCareerശബരിമലയിൽ സംസ്ഥാന...

ശബരിമലയിൽ സംസ്ഥാന സർക്കാർ നൽകുന്ന സേവനങ്ങളെ പുകഴ്ത്തി എൻഎസ്എസ്

പത്തനംതിട്ട : ശബരിമലയിൽ സംസ്ഥാന സർക്കാർ നൽകുന്ന സേവനങ്ങളെ പുകഴ്ത്തി എൻഎസ്എസ്. തീർത്ഥാടനം സുഗമവും കുറ്റമറ്റമാക്കാനും സർക്കാർ ശ്രമിക്കുന്നത് അഭിനന്ദനാ‍ര്‍ഹമെന്നാണ് എൻഎസ്എസ്  മുഖപത്രമായ “സർവീസ്”  ലേഖനത്തിൽ പരാമർശിക്കുന്നത്. സ്പോട്ട് ബുക്കിങ്ങിൽ ഉണ്ടായ ആശയക്കുഴപ്പം സർക്കാർ വേഗത്തിൽ പരിഹരിച്ചതാണ് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്.

ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രമാക്കണമെന്ന് എൻഎസ്എസ് ആവർത്തിച്ചു. ഭക്തർക്ക് സുഗമ ദർശനം ഉറപ്പാക്കാൻ വൈദഗ്ധ്യം നിറഞ്ഞ തീർത്ഥാടന ഭരണ സംവിധാനം ഉണ്ടാവണം. തീർത്ഥാടനത്തിന്റെ അനുഷ്‌ഠാന പ്രാധാന്യം നിലനിർത്താനും സംരക്ഷിക്കാനും കാലികമായ നടപടികൾ ആവശ്യമെന്നും എൻഎസ്എസ് ലേഖനത്തിൽ ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽനിന്നു മാത്രമല്ല, വിദേശ രാജ്യങ്ങളിൽനിന്നുപോലും ഭക്തർ തീർത്ഥാടകരായി ശബരിമലയിൽ എത്തുന്നുണ്ട്. അനുഷ്‌ഠാനപരവും, ഭക്തിപരവുമായ തനിമ കാത്തു സൂക്ഷിക്കുവാനുള്ള സംവിധാനങ്ങൾ ഇവിടെ ഉണ്ടാകേണ്ടതാണ്. പമ്പയിൽ എത്തുന്ന തീർത്ഥാടകർക്ക് അനുഷ്‌ഠാനപരമായ വിവരങ്ങൾ കൃത്യമായി നൽകുന്ന സംവിധാനം ഉണ്ടാവണമെന്നും ലേഖനത്തിൽ എൻഎസ്എസ് ആവശ്യപ്പെട്ടു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സൗബിൻ ഷാഹിറും 1870 പുതുമുഖങ്ങളും ഒന്നിക്കുന്നു; രഞ്ജൻ പ്രമോദിന്റെ ‘നൈറ്റ് ഷോസ്’ ഒരുങ്ങുന്നു

​കൊച്ചി : മലയാള സിനിമയിൽ പുതിയൊരു ദൃശ്യവിസ്മയമൊരുക്കാൻ സംവിധായകൻ രഞ്ജൻ പ്രമോദും നടൻ സൗബിൻ ഷാഹിറും കൈകോർക്കുന്നു. രക്ഷാധികാരി ബൈജു ഒപ്പ്', 'ഒ ബേബി' എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം രഞ്ജൻ പ്രമോദ്...

കുറ്റൂരിൽ ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞു വീണു 

തിരുവല്ല: കുറ്റൂർ തെങ്ങേലി കൈലാസനാഥ ഉമമഹാശ്വരക്ഷേത്രത്തിൽ  പുലർച്ചെ  ഉണ്ടായ കാറ്റിൽ  ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞു വീണു . ക്ഷേത്ര മുറ്റത്ത് നിന്നിരുന്ന  ആൽമരത്തിന്റെ ശിഖരമാണ് ഒടിഞ്ഞു വിണത്. ഇന്ന് പുലർച്ചെ 2 മണിയോടുകൂടിയാണ് സംഭവം...
- Advertisment -

Most Popular

- Advertisement -