Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsഓണം വിപണി...

ഓണം വിപണി : 200 കോടി രൂപ സപ്ലൈക്കോയ്ക്ക് അനുവദിച്ചു 

തിരുവനന്തപുരം: ഓണം അടുത്തതോടെ വിപണി വില പിടിച്ചുനിർത്താൻ ഇടപെടലുമായി സർക്കാർ. ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്ക്കു സർക്കാർ 200 കോടിയും എഎവൈ വിഭാഗത്തിന് (മഞ്ഞ കാർഡ്) ഓണക്കിറ്റിനായി 53 കോടിയും ഉള്‍പ്പെടെ 253 കോടി രൂപ സർക്കാർ അടിയന്തരമായി അനുവദിച്ചു.

ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ അഭ്യർഥനപ്രകാരം മുഖ്യമന്ത്രി വി ഡി സതീശന്‍റെ ഇടപെടലിനെ തുടർന്നാണ് നടപടി. മുൻ സർക്കാരുകളൊന്നും ഇത്രയും തുക ഒന്നിച്ച്‌ അനുവദിച്ചിരുന്നില്ലെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു.

പുതുക്കിയ ബജറ്റില്‍ 315 കോടി രൂപ അനുവദിച്ചതില്‍ 20 കോടി ആദ്യം ലഭിച്ചിരുന്നു. ചെലവഴിച്ചശേഷം കൂടുതല്‍ തുക ആവശ്യമുണ്ടെങ്കില്‍ സർക്കാരിനെ വീണ്ടും സമീപിക്കാം. സർക്കാരിന്‍റെ വിപണിയിടപെടല്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും വിലക്കയറ്റം നിയന്ത്രിക്കാനുമുള്ള മാർക്കറ്റ് ഇന്റ്‌ർവെൻഷൻ സ്‌കീമില്‍ നിന്ന് തുക അനുവദിക്കണമെന്നു ഭക്ഷ്യമന്ത്രി അറിയിച്ചിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എം.എം.ലോറൻസിന് ആദരാഞ്ജലി അർപ്പിച്ച് നാട്

കൊച്ചി : മുതിര്‍ന്ന സി.പി.എം. നേതാവ് എം.എം. ലോറന്‍സിന് ആദരാഞ്ജലി അർപ്പിച്ച് കേരളം.രാവിലെ വീട്ടിലെത്തിച്ച മൃതദേഹം പാർട്ടി ജില്ലാ ആസ്ഥാനമായ ലെനിൻ സെന്ററിലാണ് പൊതുദർശനത്തിന് വച്ചത്. പൊതുദർശനം വൈകിട്ട് 4 വരെ തുടരും....

സിജെപി സമരം : നേതാക്കൾ കസ്റ്റഡിയിൽ

ന്യൂഡൽഹി : ജന്തർ മന്ദറിൽ സിജെപി പ്രഖ്യാപിച്ച പ്രതിഷേധ സമരത്തിൽ പങ്കെടുക്കാനെത്തിയ നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു .മുംബൈയിൽ നിന്ന് വിമാനത്തിൽ ഡൽഹിയിലെത്തിയ അഭിജിത് ദിപ്കെയെ വിമാനത്തിനുള്ളിൽ കയറിയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്...
- Advertisment -

Most Popular

- Advertisement -