Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് രണ്ട്...

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ : ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിനാല്‍ സംസ്ഥാനത്ത് രണ്ടുദിവസം ഡ്രൈ ഡേ. ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണി മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്ന വ്യാഴാഴ്ച വൈകുന്നേരം വരെ മദ്യ വില്‍പനയുണ്ടാകില്ല.

ഏപ്രില്‍ ഒമ്പതിന് വോട്ടെടുപ്പ് സമയം അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് മുതല്‍ ഡ്രൈ ഡേ ഉത്തരവ് നിലവില്‍ വരും. ഏതെങ്കിലും മണ്ഡലങ്ങളിലോ പോളിങ് ബൂത്തുകളിലോ റീപോളിങ് ആവശ്യമായാല്‍ ആ ദിവസം ആ മേഖലകളിലും ഡ്രൈ ഡേയായിരിക്കും.

വോട്ടെണ്ണല്‍ ദിനമായ മെയ് നാലിനും കേരളത്തില്‍ മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ല. ഈ ദിവസങ്ങളില്‍ പൊതുസ്ഥലങ്ങളിലേക്കോ ഭക്ഷണശാലകളിലോ ലഹരി വസ്തുക്കള്‍ വാങ്ങുകയോ ശേഖരിക്കുമോ വിതരണം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യാന്‍ പാടില്ല.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോടികൾ മുടക്കി റോഡ് നിർമ്മിച്ചെങ്കിലും റെയിൽവേ അടിപാതയിലെ വെള്ളക്കെട്ടിന് പരിഹാരമായില്ല: തിരുമൂല – കറ്റോട് റോഡ് അടച്ചു 

കുറ്റൂർ/തിരുവല്ല:  കോടികൾ മുടക്കി റോഡ് നിർമ്മിച്ചെങ്കിലും റെയിൽവേ അടിപാതയിലെ വെള്ളക്കെട്ടിന് പരിഹാരമായില്ല. അടിപാതയിലെ വെള്ളക്കെട്ടിനെ തുടർന്ന് തിരുമൂലപുരം - കറ്റോട് റോഡ് താൽക്കാലികമായി അടച്ചു.  മഴ കനത്തതോടെ  കുറ്റൂർ - മനയ്ക്കച്ചിറ റോഡിലെ...

77-ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം

ന്യൂഡല്‍ഹി : രാജ്യം ഇന്ന് 77-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാവിലെ ഒൻപതരയോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും ദേശീയ യുദ്ധസ്മാരകത്തിലെത്തി പുഷ്പചക്രം അര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും .രാഷ്ട്രപതി ദ്രൗപദി മുർമു...
- Advertisment -

Most Popular

- Advertisement -