ആലപ്പുഴ : മെഡിക്കൽ കോളേജ് ആശുപത്രി ശിശുരോഗ വിഭാഗത്തിലെ റീജിയണൽ ഏർളി ഇൻറ്റർവെൻഷൻ സെൻ്റർ ആൻഡ് ഓട്ടിസം സെന്ററിന്റെ ആഭിമുഖ്യത്തിൽ ലോക കാഴ്‌ച്ച ദിനവും ലോക സെറിബ്രൽ പാൾസി ദിനവും ആചരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ പി എൽ ലക്ഷ്‌മി പരിപാടി ഉദ്ഘാടനം ചെയ്തു.
ശിശുരോഗ വിഭാഗം മേധാവി ഡോ. സിറിൽ റോസാരിയോ അധ്യക്ഷനായി. ന്യൂറോളജി വിഭാഗം മേധാവി ഡോ. സി വി ഷാജി മുഖ്യസന്ദേശം നൽകി. പി എം ആർ വിഭാഗം മേധാവി ഡോ ശിവറാം, ആർ ഇ ഐ സി & ഓട്ടിസം സെന്റർ നോഡൽ ഓഫീസറും മെഡിക്കൽ കോളേജ് ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. അനു മേരി പീറ്റർ, ഓട്ടിസം സെന്റ്റർ മാനേജർ ലിനി ഗ്രിഗറി എന്നിവർ സംസാരിച്ചു.
തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, ശിശുരോഗ, ദന്ത, ന്യൂറോളജി വിഭാഗങ്ങളുടെ സഹകരണത്തോടെ ആർ ഇ ഐ സി ആൻഡ് ഓട്ടിസം സെന്ററിൽ തെറാപ്പിക്കായി എത്തുന്ന കുട്ടികൾക്കായി പ്രത്യേക ക്യാമ്പും തുടർപരിശോധനകളും കാഴ്ച പരിശോധനയും ഡോ സി പി ശ്രീലക്ഷ്‌മിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.





