Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryപരിസ്ഥിതിയെ തകർക്കാത്ത...

പരിസ്ഥിതിയെ തകർക്കാത്ത വികസനം വേണം : വി ജെ ലാലി

ചങ്ങനാശ്ശേരി : പ്രകൃതിയെ തകർക്കാതെയുള്ള വികസന പ്രവർത്തനങ്ങളായിരിക്കണം സർക്കാർ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതെന്ന് കേരള കോൺഗ്രസ്‌ വൈസ് ചെയർമാൻ വി ജെ ലാലി പറഞ്ഞു.സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ഞക്കുറ്റി പിഴുതുകളഞ്ഞ കുഴികളിൽ വൃക്ഷതൈ നട്ടുകൊണ്ടുള്ള പരിസ്ഥിതി ദിനചാരണ പരിപാടികൾ ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറയുടെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ അംഗം സൈന തോമസ്, സഹഹരണ ബാങ്ക് വൈസ് പ്രസിഡന്റ്‌ ഷിനോ ഓലിക്കര, കൃഷ്ണൻ നായർ, ലിറ്റിൽ മേരി മാത്യു, ദേവസ്യാച്ചൻ പുന്നമൂട്ടിൽ,തങ്കച്ചൻ ഇളവുമ്മൂട്ടിൽ,ജോയ് പാറക്കൽ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന വ്യാപകമായി മഞ്ഞക്കുറ്റികൾ പിഴുതു മാറ്റിയ കുഴികളിൽ വൃക്ഷ തൈകൾ നട്ടുകൊണ്ട് പരിസ്ഥിതി ദിനമാചാരിച്ചെന്ന് ബാബു കുട്ടൻചിറ അറിയിച്ചു.
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എയർ ഇന്ത്യ 6 അന്താരാഷ്ട്ര വിമാനങ്ങൾ റദ്ദാക്കി:  കർശന സുരക്ഷാ പരിശോധനയെന്ന് വിശദീകരണം

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ആറ് അന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കി. കര്‍ശനമായ സുരക്ഷാ പരിശോധന അടക്കമുള്ള കാരണങ്ങള്‍ കൊണ്ടാണ് വിമാനങ്ങള്‍ റദ്ദുചെയ്തതെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. ഡ്രീംലൈനര്‍ വിമാനങ്ങളടക്കം റദ്ദാക്കേണ്ടിവന്നിട്ടുള്ളതായി എയര്‍ ഇന്ത്യ അറിയിച്ചു. രാജ്യത്താകമാനം...

കേരള ഗവ. ഫാർമസിസ്റ്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനം

തിരുവല്ല : കേരള ഗവ. ഫാർമസിസ്റ്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 10,11 തീയതികളായി തിരുവല്ല ബിലീവിയസ് ചർച്ച് യൂത്ത് സെൻറർ ഹാളിൽ നടക്കും. 10-ാം തീയതി രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ, 9...
- Advertisment -

Most Popular

- Advertisement -