Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർത്ഥാടനം...

ശബരിമല തീർത്ഥാടനം :  മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം: ജില്ലാ കളക്ടർ

പത്തനംതിട്ട: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടുള്ള  മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ എ നിസാമുദീൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. കലക്ടറേറ്റ് ഗവി കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകനയോഗത്തിലാണ്  കലക്ടർ വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികൾക്ക് നിർദേശം നൽകിയത്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന് യോഗത്തിൽ നിശ്ചയിച്ച സമയക്രമം അനുസരിച്ചുതന്നെ ബന്ധപ്പെട്ട പ്രവർത്തികൾ പൂർത്തിയാക്കണമെന്ന് കളക്ടർ ആവശ്യപ്പെട്ടു. ഇതനുസരിച്ച് എല്ലാ മരാമത്ത് പ്രവൃത്തികളും ഒക്ടോബർ 31നകം പൂർത്തിയാക്കണം. നവംബർ ഒന്നിന് റവന്യൂ, പൊതുമരാമത്ത്, ദേവസം, കെഎസ്ഇബി തുടങ്ങിയ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി പൂർത്തിയായ പ്രവർത്തനങ്ങൾ പരിശോധിക്കണം.

മണ്ണാറക്കുളഞ്ഞി മുതൽ പമ്പ വരെയുള്ള തീർത്ഥാടന പാതയുടെ അറ്റകുറ്റപ്പണി  മികച്ച നിലവാരത്തിൽ പൂർത്തിയാക്കണം. ക്രാഷ് ഗാർഡ്, റിഫ്ളക്ടർ, റോഡ് മാർക്കിംഗ്, സൈൻ ബോർഡ്  തുടങ്ങി സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണം.
ദേവസ്വം ബോർഡിൽ നിന്ന് പൊതുമരാമത്തിന് കൈമാറി ലഭിച്ച ചാലക്കയം – പമ്പ റോഡിൻറെ ആധുനിക നിലവാരത്തിലുള്ള നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുവാനും വാട്ടർ അതോറിറ്റി, ബിഎസ്എൻഎൽ എന്നിവയുടെ കേബിൾ വർക്കുകൾ ഒക്ടോബർ ആദ്യവാരം  പൂർത്തിയാക്കുവാനും കളക്ടർ നിർദേശം നൽകി.

സന്നിധാനം, പമ്പ തുടങ്ങിയ സ്ഥലങ്ങളിൽ ഡ്യൂട്ടിക്ക് എത്തുന്ന ഉദ്യോഗസ്ഥർക്ക് അടിസ്ഥാന സൗകര്യം ഉറപ്പാക്കണ ദേവസ്വം ബോർഡിനും നിർദേശം നൽകി.  സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിക്കുന്നത്, പോലീസിന് വേണ്ട സൗകര്യങ്ങൾ, സിസി ടിവി, പാർക്കിംഗ് ഗ്രൗണ്ടുകളുടെ അറ്റകുറ്റപ്പണി, പമ്പയിലെ തുണി മാലിന്യങ്ങൾ നീക്കം ചെയ്യുന്ന കരാർ  തുടങ്ങിയവ ദേവസ്വം ബോർഡ് സമയബന്ധിതമായി പൂർത്തിയാക്കണം.

പമ്പ, സന്നിധാനം,നിലയ്ക്കൽ എന്നിവിടങ്ങളിലെ കെട്ടിടങ്ങളുടെ ഫിറ്റ്നസ് ദേവസ്വം എൻജിനീയറിങ് വിഭാഗം, പൊതുമരാമത്ത് കെട്ടിട വിഭാഗം എന്നിവർ സംയുക്ത പരിശോധന നടത്തി ഉറപ്പാക്കണം. പമ്പ മുതൽ സന്നിധാനം വരെയുള്ള എമർജൻസി ഓപ്പറേഷൻ സെൻററുകളിൽ വേണ്ട സൗകര്യങ്ങളും ദേവസ്വം ഉറപ്പാക്കണം. പമ്പയിലെ എമർജൻസി ഓപ്പറേഷൻ സെൻററിൽ പ്രധാന വകുപ്പുകളിലെ നോഡൽ ഓഫീസർമാരെ ഡ്യൂട്ടിക്ക് നിയോഗിക്കും. 

സന്നിധാനത്തെയും പമ്പയിലെയും ടോയ്‌ലറ്റുകളുടെ ശുചിത്വം  ദേവസ്വം ബോർഡ്  ഉറപ്പാക്കണം. പ്ലാസ്റ്റിക് മാലിന്യങ്ങൾ സന്നിധാനത്ത് എത്താതെ തടയുന്നതിന് ശുചിത്വമിഷൻ പ്രത്യേക ശ്രദ്ധ നൽകും. ഹോട്ടലുകളുടെ മാലിന്യങ്ങളുടെ ശാസ്ത്രീയമായ സംസ്കരണം ഉറപ്പാക്കണം. വാട്ടർ കിയോസ്ക്കുകളുടെ പ്രവർത്തനക്ഷമത വാട്ടർ അതോറിറ്റിയും  പമ്പയിൽ ജലനിരപ്പ് കൃത്യമായി നിലനിർത്തുന്നതും , സ്നാന കടവുകളുടെ പരിപാലനം എന്നിവ മേജർ ഇറിഗേഷൻ വകുപ്പും ഉറപ്പാക്കണം.

ജില്ലാ പോലീസ് മേധാവി ആർ ആനന്ദ്, തിരുവല്ല സബ് കളക്ടർ പാർവതി ഗോപകുമാർ, എ ഡി എം ആർ രാജലക്ഷ്മി, ദുരന്ത വാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ എ വിജയൻ, ജില്ലാതല ഉദ്യോഗസ്ഥർ, ദേവസ്വം ബോർഡ് അധികൃതർ തുടങ്ങിയവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്

തിരുവനന്തപുരം : തിരുവനന്തപുരത്ത് രണ്ടിടങ്ങളിൽ കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്.കല്ലറയിലും വെഞ്ഞാറമൂട്ടിലുമാണ് ബസിനുനേരെ ആക്രമണമുണ്ടായത്.ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത് .കല്ലേറിൽ രണ്ട് ബസുകളുടെയും മുൻവശത്തെ ചില്ല് തകർന്നു. കഴിഞ്ഞദിവസം രാത്രി പരപ്പിൽ ജംക്‌ഷനിൽ...

Kerala Lottery Result : 07/04/2024 Akshaya AK 646

1st Prize Rs.7,000,000/- AY 174158 (ERNAKULAM) Consolation Prize Rs.8,000/- AN 174158 AO 174158 AP 174158 AR 174158 AS 174158 AT 174158 AU 174158 AV 174158 AW...
- Advertisment -

Most Popular

- Advertisement -