Wednesday, November 18, 2026
No menu items!

subscribe-youtube-channel

HomeNewsബൈക്ക്  ടിപ്പറിൽ ...

ബൈക്ക്  ടിപ്പറിൽ  ഇടിച്ച്  യുവാവിന് ദാരുണാന്ത്യം

തിരുവല്ല : അമ്പലപ്പുഴ – തിരുവല്ലാ സംസ്ഥാന പാതയിൽ  ബൈക്ക് ടിപ്പറിൽ  ഇടിച്ച്  യുവാവിന് ദാരുണാന്ത്യം. കുറ്റൂർ തലയാർ തുണ്ടത്തിൽ വീട്ടിൽ  രഘുത്തമ കുറുപ്പിന്റെ (ബാബു ) മകൻ ശരത് ചന്ദ്ര കുറുപ്പ് (21) ആണ് മരിച്ചത്.  ഇന്നലെ രാത്രി 11.45 ഓടെ പൊടിയാടി വൈക്കത്തില്ലം പാലത്തിന് സമീപം ആയിരുന്നു അപകടം. അമ്പലപ്പുഴ ഭാഗത്ത് നിന്ന്  വരുക ആയിരുന്ന ശരത് ചന്ദ്ര കുറുപ്പിൻ്റെ ബൈക്കിലേക്ക്  എതിർദിശയിൽ വന്ന ടിപ്പർ ഇടിക്കുക ആയിരുന്നു.

അപകടത്തിൽ പരിക്കേറ്റ ശരത് ചന്ദ്രക്കുറുപ്പിനെ പോലീസും ഇതു വഴി കടന്ന് വന്ന വാഹന യാത്രക്കാരും ചേർത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പുളിക്കീഴ്  പോലീസ് മേൽനടപടി സ്വികരിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോഴിക്കോട് പാളയം മാർക്കറ്റ് മാറ്റുന്നതിനെതിരേ വൻ പ്രതിഷേധം

കോഴിക്കോട് : കോഴിക്കോട്ടെ പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിനെതിരേ വൻ പ്രതിഷേധം .കല്ലുത്താൻ കടവിലെ പുതിയ മാർക്കറ്റ് കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് തൊട്ടു മുൻപാണ് പ്രതിഷേധം ഉണ്ടായത്.പാളയം മാർക്കറ്റിനെ അനുകൂലിക്കുന്നവരും...

കുട്ടികളുടെ വാഹന ഉപയോഗത്തിൽ കർശന നടപടി : ഗതാഗത മന്ത്രി

തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വാഹന ഉപയോഗത്തിൽ കർശന നടപടിയെടുക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ. കുട്ടികൾ വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് രക്ഷിതാക്കൾക്ക് ഒഴിഞ്ഞുമാറാനാകില്ല .കുട്ടികളെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ വീട്ടിലെ വാഹനങ്ങൾ...
- Advertisment -

Most Popular

- Advertisement -