Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsഓട്ടോ ഡ്രൈവറെ...

ഓട്ടോ ഡ്രൈവറെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: കൊടുമൺ  ചിരണിക്കലിൽ നിന്ന് കാണാതായ ഓട്ടോ ഡ്രൈവറെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിരണിക്കൽ പ്ലാന്തോട്ടത്തിൽ തോമസ് കുട്ടിയുടെ (57) മൃതദേഹമാണ് പട്ടാഴി കടുവാത്തോട് ഭാഗത്തെ കല്ലടയാറ്റിലെ കടവിൽ ഇന്ന് ഉച്ചയ്ക്ക് 12.30 ന് കണ്ടെത്തിയത്.

ബുധനാഴ്ച രാവിലെ മുതലാണ് തോമസ് കുട്ടിയെ കാണാതായത്. കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. തോമസ് കുട്ടിയുടെ അമ്മയുടെ വീട് പട്ടാഴിയിലാണ്. തോമസ് കുട്ടി പക്ഷാഘാതത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. സംസ്കാരം നാളെ (വെള്ളി) 3 ന് ചിരണിക്കൽ ലത്തിൻ കത്തോലിക്കാ പള്ളിയിൽ നടക്കും. ഭാര്യ: സോഫി. മക്കൾ: പ്രിയ, പ്രീമ. മരുമകൻ: ലിബു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സമ്പൂർണ മദ്യനിരോധനം സാധ്യമല്ല ; വീര്യം കുറഞ്ഞ മദ്യം കൊടുത്തില്ലെങ്കിൽ ദുരന്തം ഉണ്ടാകും : കെ മുരളീധരൻ

തിരുവനന്തപുരം : സമ്പൂർണ മദ്യനിരോധനത്തിന് ഇപ്പോൾ കഴിയില്ലെന്നും നടപ്പാക്കണമെങ്കിൽ അതിനുള്ള അന്തരീക്ഷം രൂപപ്പെടണമെന്നും ആരോഗ്യമന്ത്രി കെ മുരളീധരന്‍. വീര്യം കുറഞ്ഞ മദ്യം എങ്കിലും കൊടുത്തില്ലെങ്കിൽ വല്ലതും കലക്കി കുടിച്ച് മദ്യ ദുരന്തം ഉണ്ടാകും....

വന്യജീവി -മനുഷ്യ സംഘർഷത്തിൽ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കും: വനം മന്ത്രി ഷിബു ബേബിജോൺ

പത്തനംതിട്ട: വന്യജീവി -മനുഷ്യ സംഘർഷത്തിൽ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി ഷിബു ബേബിജോൺ അറിയിച്ചു. റാന്നി എം എൽ എ  പഴകുളം മധു നിയമസഭയിൽ അവതരിപ്പിച്ച അടിയന്തിര ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിന്...
- Advertisment -

Most Popular

- Advertisement -