Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKochiഇ ഡി...

ഇ ഡി റെയ്‌ഡ്‌ തുടരുന്നു : വീണാ വിജയൻ്റെ മൊഴിയെടുത്തു

കൊച്ചി : മുന്‍മുഖ്യമന്ത്രി പിണറായി വിജയന്‍റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വീടുകളിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ കോട്ടുളിയിലെ വീട്ടിലും ഉൾപെടെ 12 സ്ഥലങ്ങളിൽ നടക്കുന്ന ഇ ഡി റെയ്‌ഡ്‌ തുടരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ ഉള്ള വീണാ വിജയൻ്റെ മൊഴിയെടുത്തു. എക്‌സാലോജിക് -സി.എം.ആർ.എൽ. ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്നാണ് വിവരം. ഇന്നലെ അന്വേഷണവുമായി മുന്നോട്ട് പോകാൻ ഹൈക്കോടതി ഇഡിക്ക് അനുമതി നൽകിയിരുന്നു.

ബെം​ഗളൂരുവിലെ എക്സാലോജിക്കിന്റെ ഓഫീസ്, സിഎംആ‍ർഎൽ എം.ഡി എസ്. എൻ. ശശിധരൻ കർത്തയുടെ ആലുവയിലെ വീട്ടിലും സ്ഥാപനത്തിലും പരിശോധന നടക്കുന്നുണ്ട്.അതേസമയം .ഇ ഡി റെയ്‌ഡിനെതിരെ വിവിധ കേന്ദ്രങ്ങളിൽ സിപിഎം പ്രതിഷേധം നടത്തുകയാണ്. പി.ബി അംഗമായ പിണറായി വിജയനും പാര്‍ട്ടിക്കും എതിരായ ഹീനമായ ആക്രമണമാണ് ഇ.ഡി റെയ്ഡെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം : ജുഡീഷ്യല്‍ അന്വേഷണം നടത്തും ; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം നഷ്ടപരിഹാരം

തൃശ്ശൂർ : തൃശ്ശൂരിലെ വെടിക്കെട്ട് അപകടത്തിൽ സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു.അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നൽകും .പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായവും...

ജില്ലാതല കിസാൻ മേള സെപ്റ്റംബർ 29, 30 തീയതികളിൽ തിരുവല്ലയിൽ

തിരുവല്ല: കൃഷി വികസന കർഷക ക്ഷേമ വകുപ്പും ആത്മ (ATMA) പത്തനംതിട്ടയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കാർഷിക പ്രദർശന മേള 'കിസാൻ മേള' സെപ്റ്റംബർ 29, 30 തീയതികളിൽ തിരുവല്ല വളഞ്ഞവട്ടം റിയോ...

കാണാതായി

- Advertisment -

Most Popular

- Advertisement -