Friday, November 14, 2025
No menu items!

subscribe-youtube-channel

HomeNewsകള്ളക്കടൽ പ്രതിഭാസം...

കള്ളക്കടൽ പ്രതിഭാസം : ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും, കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും നാളെ (04.05.2024) രാവിലെ 2.30 മുതൽ 05.05.2024 രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ബോട്ട്, വള്ളം മുതലായ മത്സ്യബന്ധനയാനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും ഇന്ന് (മെയ് മൂന്ന് ) രാത്രി 10 മണിക്ക് ശേഷം ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും അറിയിപ്പിൽ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാട്ടാനക്കൂട്ടത്തെ നിരീക്ഷിക്കാന്‍ രണ്ട് കാമറകള്‍ കൂടി

പത്തനംതിട്ട: കോന്നി ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ നിരീക്ഷിക്കാന്‍ രണ്ട് കാമറകള്‍ കൂടി സ്ഥാപിച്ചു.  കരിപ്പന്‍തോട് സ്റ്റേഷന്‍ പരിധിയിലെ മേസിരിക്കാന, മന്തിക്കാന എന്നിവിടങ്ങളിലാണ് പുതിയതായി കാമറ സ്ഥാപിച്ചത്. വനത്തില്‍ നിന്നും കുമ്മണ്ണൂരിലൂടെ അച്ചന്‍കോവിലാറ് കടന്നുവരുന്ന...

നെല്ല്‌, റബ്ബർ,ക്ഷീര മേഖലയെ തകർക്കരുത് : പി സി തോമസ്

ചങ്ങനാശ്ശേരി : നെല്ല്,റബ്ബർ, ക്ഷീര മേഖലയെ തകർക്കുന്ന നയങ്ങളിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് കേരള കോൺഗ്രസ്‌ വർക്കിങ് ചെയർമാൻ പി സി തോമസ് പറഞ്ഞു.കർഷകരെ സഹായിക്കേണ്ട സർക്കാർ കർഷക വിരുദ്ധരായി മാറുന്നു. ഈ...
- Advertisment -

Most Popular

- Advertisement -