Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsഇറാനിയൻ തുറമുഖങ്ങൾക്ക്...

ഇറാനിയൻ തുറമുഖങ്ങൾക്ക് ഉപരോധം ഏർപ്പെടുത്താൻ യുഎസ്

വാഷിംഗ്‌ടൺ : ഇറാനിയൻ തുറമുഖങ്ങൾക്ക് ചുറ്റും നാവിക ഉപരോധം ഏർപ്പെടുത്താൻ അമേരിക്കൻ നീക്കം .ഇറാനിലേക്ക് വരുന്നതും ഇവിടെ നിന്നും പോകുന്നതുമായി കപ്പലുകളെ തടയുമെന്നാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനം.ഇന്ത്യ നിര്‍മിച്ച ചബഹാര്‍ തുറമുഖവും കൂടാതെ ഇറാന്‍റെ എന്‍പത് ശതമാനം എണ്ണകയറ്റുമതിയും നടക്കുന്ന ഖാര്‍ഗ് ദ്വീപിലെ പോര്‍ട്ടും ഇതിൽ ഉള്‍പ്പെടും.യുഎസ് ഇറാൻ സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് ട്രംപിന്‍റെ നിർണായാക നീക്കം.

ഇറാനിലേക്കും പുറത്തേക്കുമുള്ള ചരക്ക് ഗതാഗതം തട‍ഞ്ഞ് സമ്മര്‍ദത്തിലാക്കാനാണ് അമേരിക്കയുടെ ലക്ഷ്യം.ഹോർമുസിലൂടെ മറ്റ് രാജ്യങ്ങളുടെ കപ്പലുകൾക്ക് പോകാമെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു .അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും കുതിച്ചു കയറി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ന് ഋഷിപഞ്ചമി

പത്തനംതിട്ട : ഇന്ന് ഋഷിപഞ്ചമി. ലോക സൃഷ്ടാവായ വിശ്വകര്‍മ്മ ദേവന്‍ ആത്മതേജസ്സാൽ സൃഷ്ടിക്കപ്പെട്ട സ്വപുത്രന്മാരായ മനു, മയ, ത്വഷ്ട, ശില്‍പി, വിശ്വജ്ഞ എന്നീ പഞ്ചഋഷികള്‍ക്ക് തന്‍റെ വിശ്വസ്വരൂപം ദര്‍ശനം നല്‍കി അനുഗ്രഹിച്ചതിന്‍റെ സ്മരണ...

സൗജന്യമായി ആധാർ പുതുക്കാം

തിരുവനന്തപുരം : അഞ്ച്, പതിനഞ്ച് വയസ്സുകളിലെ നിർബന്ധിത ബയോമെട്രിക് സൗജന്യമായി പുതുക്കുന്നതിന് 2027 സെപ്റ്റംബർ വരെ അവസരം. ആധാർ ആപ്പിലൂടെ സൗജന്യമായി ഡിസംബർ 31 വരെ ജനങ്ങൾക്ക് ഇമെയിൽ ഐഡി ചേർക്കാനും അപ്ഡേറ്റ്...
- Advertisment -

Most Popular

- Advertisement -