Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiഹേമ കമ്മിറ്റി...

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിയമനിര്‍മാണ ശുപാര്‍ശകളില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി.അഡ്വ. മിത സുരേന്ദ്രനെയാണ് അമിക്കസ് ക്യൂറിയായി ഡിവിഷൻ ബഞ്ച് നിയമിച്ചത്.സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിയമ നിർമാണത്തിന്‍റെ കരട് തയാറാക്കിയിട്ടുണ്ടെന്ന് ഡബ്ല്യുസിസി കോടതിയെ അറിയിച്ചു.

റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളിൽ 26 എഫ്ഐആറുകൾ റജിസ്റ്റർ ചെയ്ത പ്രത്യേകാന്വേഷണ സംഘം അന്വേഷണ പുരോഗതി റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു.18 എണ്ണത്തിൽ മൊഴി രേഖപ്പെടുത്താൻ അതിജീവിതർ സമയം തേടിയിട്ടുണ്ട്. അഞ്ച് പേർ നടപടികളുമായി മുന്നോട്ടുപോകാൻ വിസമ്മതിച്ചു.മൂന്നു പേർ അങ്ങനെയൊരു മൊഴി ഹേമ കമ്മിറ്റിക്ക് നല്‍കിയിട്ടില്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചുവെന്നും സർക്കാർ കോടതിയെ അറിയിച്ചു.അന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്ന് കോടതി വിലയിരുത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അന്തരീക്ഷ താപനില ഉയർന്നതോടെ വൈദ്യുതി ഉപയോഗം വർധിച്ചു : ഇന്നും നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടായേക്കുമെന്ന് കെഎസ്ഇബി. വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണി വരെ നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്നാണ് അറിയിപ്പ്. അന്തരീക്ഷ താപനില...

പന്തളത്ത് തൊഴിൽമേള

പന്തളം : കേരള സർവകലാശാലയിലെ പ്ലേസ്മെന്റ് സെല്ലും പന്തളം എൻ.എസ്.എസ്. കോളേജ് പി .ടി.എ.യുമായി സഹകരിച്ച് ഓഗസ്റ്റ് 24-ന് രാവിലെ 9 മുതൽ വൈകീട്ട് 4 വരെ എൻ.എസ്.എസ്.കോളേജ് ഓഡിറ്റോറിയത്തിൽ തൊഴിൽമേള നടക്കും. കോളേജ്...
- Advertisment -

Most Popular

- Advertisement -