Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsകുറ്റൂർ പാണ്ടിശ്ശേരി...

കുറ്റൂർ പാണ്ടിശ്ശേരി ഭാഗം  ഗവ.എൽ പി സ്കൂൾ വാർഷികം

തിരുവല്ല: കുറ്റൂർ പാണ്ടിശേരി ഭാഗം ഗവ എൽ പി സ്കൂളിന്റെ 111- ആം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാർത്ഥികൾ ഇല്ലാത്തതിന്റെ പേരിൽ അടച്ചു പൂട്ടലിന്റെ വക്കിൽ എത്തിയ സ്കൂളിനെ അധ്യാപകരുടെയും അനധ്യാപകരുടെയും നാട്ടുകാരുടെ ശ്രമകരമായ പരിശ്രമത്തിന്റെ ഫലത്തിലാണ് ജില്ലയിലെ  ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന ഗവൺമെൻറ് എൽപി സ്കൂളാക്കി മാറിയത്.

ഇതിൻറ് ഭാഗമായി വിദ്യാഭ്യാസ മന്ത്രി  കുട്ടികൾക്ക് ആവശ്യമായ കെട്ടിടത്തിന്റെ അഭാവം മനസ്സിലാക്കി ഒരു കോടി രൂപ പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ന് 70 ഓളം കുട്ടികൾ ഈ ഏൽ.പി സ്കൂളിൽ പഠിക്കുന്നു.
പിടിഎ പ്രസിഡണ്ട് ഷിജി മോൾ സജിയുടെ അധ്യക്ഷതയിൽ കൂടിയ വാർഷിക യോഗം കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനുരാധ സുരേഷ് ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എൻ.ടി എബ്രഹാം, സാറാമ്മ കെ. വർഗീസ്, എ ഇ ഒ സജീവ് സി വി, സുമാദേവി, പ്രധാന അധ്യാപിക സുജാ ജോൺ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രതിനിധികളായ വി ആർ രാജേഷ്, എം ആർ പരമേശ്വരൻ പിള്ള, വി എം അശോക് കുമാർ, പി ഓ ഗോപി, അധ്യാപകരായ ജസ്റ്റിൻ രാജ്, ശ്രീജ ടിഅർ, ലേഖ എ, സംതൃപ്തി വി നായർ, പുഷ്പാ ദേവി, ബിജിമോൾ, സ്കൂൾ ലീഡർ ഏബൽ പിആർ, അലീം എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്ച മുതല്‍ 22-ാംതീയതി വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ...

സ‍ർക്കാ‍ർ പരിപാടികളിലും സ്കൂളുകളിലും വന്ദേമാതരത്തിന്റെ ആറ് ചരണങ്ങൾ ആലപിക്കണം : പ്രോട്ടോക്കോളുമായി കേന്ദ്രം

ന്യൂഡൽഹി : ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിന് പ്രോട്ടോക്കോളുമായി കേന്ദ്രം.സ്കൂളുകളിലും സ‍ർക്കാ‍ർ പരിപാടികളിലും ദേശീയഗാനം ആലപിക്കുന്നതിന് മുമ്പ് വന്ദേമാതരം ആറ് ചരണങ്ങൾ ആലപിക്കുന്നത് നിർബന്ധമാക്കി. വന്ദേമാതരം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കുന്നതും നിർബന്ധമാക്കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര...
- Advertisment -

Most Popular

- Advertisement -