തിരുവല്ല : മലയാളസിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന പുതിയ ചിത്രങ്ങളിലൊന്നായ ‘ഡിസ്കോ’ യിലെ ആദ്യ ഗാനം പുറത്തുവന്നു. ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ‘ഇത്തിന്നോ ആദമേ’ എന്നുതുടങ്ങുന്ന ഗാനമാണ് കഴിഞ്ഞ ദിവസം യൂട്യൂബിൽ റിലീസ് ചെയ്തത്. റിലീസ് ചെയ്തതുമുതൽ സോഷ്യൽ മീഡിയയിലും യൂട്യൂബിലും വൻ സ്വീകാര്യതയാണ് ഈ ഗാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മലയാളത്തിലെ പ്രമുഖ താരനിര അണിനിരക്കുന്ന ചിത്രമെന്ന നിലയിൽ പ്രഖ്യാപനം മുതൽ തന്നെ ‘ഡിസ്കോ’ വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ സംവിധായകനായ ഉല്ലാസ് ചെമ്പൻ്റെ ക്രാഫ്റ്റും ഗാനത്തിലെ ദൃശ്യവിരുന്നും സംഗീതവും പ്രേക്ഷകരെ ഏറെ ആകർഷിച്ചിട്ടുണ്ട്. മണികണ്ഠൻ അയ്യപ്പയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പാട്ടിന്റെ ഊർജ്ജസ്വലമായ ഈണവും മേക്കിങ്ങും ഇതിനോടകം തന്നെ സംഗീതാസ്വാദകരുടെ പ്രിയപ്പെട്ട ലിസ്റ്റിൽ ഇടംപിടിച്ചു കഴിഞ്ഞു.
ആന്റണി വർഗീസും അർജുൻ അശോകനും ലുക്ക്മാനും അടക്കമുള്ള യുവതാരങ്ങളുടെ ഊർജ്ജസ്വലമായ പ്രകടനവും ഗാനരംഗത്തെ വ്യത്യസ്തമായ പശ്ചാത്തലവും പാട്ടിന്റെ ഹൈപ്പർവലിച്ചുയർത്തുന്നുണ്ട്.
യൂട്യൂബിൽ റിലീസ് ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ഈ ഗാനം കണ്ടുകഴിഞ്ഞിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമാപ്രേമികൾക്ക് ആവേശം പകരുന്നതാണ് പുറത്തിറങ്ങിയിരിക്കുന്ന ഈ പുതിയ ഗാനം.





