Tuesday, November 17, 2026
No menu items!

subscribe-youtube-channel

HomeNewsമനുഷ്യൻ ഒരു...

മനുഷ്യൻ ഒരു കരുണയുമില്ലാതെ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് –  കുരിയാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പൊലിത്ത

പത്തനംതിട്ട : പ്രകൃതിയെയും സസ്യങ്ങളെയും സംരക്ഷിക്കണമെന്ന് വിശുദ്ധ വേദപുസ്തകത്തിലും ഹിന്ദു, ബുദ്ധ മതഗ്രന്ഥങ്ങളിലും പറയുന്നുണ്ടെങ്കിലും മനുഷ്യൻ ഒരു കരുണയുമില്ലാതെ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന്  കുരിയാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പൊലിത്ത അഭിപ്രായപ്പെട്ടു. വൈ എം സി എ പി ഓ ഫിലിപ്പ് ഇന്ത്യൻ നാഷണൽ യൂത്ത് സെൻ്റർ അവിഷ്ക്കരിച്ച വൃക്ഷതൈ നടീൽ പദ്ധതിയുടെ സംസ്ഥാനതല ഉത്ഘാടനം പത്തനംതിട്ടയിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം.

ദൈവം ആദ്യ മനുഷ്യനെ സൃഷ്ടിച്ചപ്പോൾ തന്നെ ഏദൻതോട്ടം പരിപാലിക്കാൻ ഏൽപ്പിക്കുകയാണ് ചെയ്തത്. പ്രകൃതിയിലെ എല്ലാ സൃഷ്ടിയും ഒന്നിനോട് മറ്റൊന്ന് ബന്ധപ്പെട്ടാണിരിക്കുന്നത്. ഏതെങ്കിലും ഒന്നിനെ നശിപ്പിക്കുന്നത് മറ്റുള്ളവയെയും പ്രതികൂലമായി ബാധിക്കും. ദൈവം തരുന്ന പ്രകൃതി വിഭവങ്ങളെ കേട് കൂടാതെ അടുത്തതലമുറയ്ക്ക് കൈമാറാൻ മനുഷ്യന് ബാധ്യതയുണ്ടെന്നും  കുര്യാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പൊലിഞ്ഞ അഭിപ്രായപ്പെട്ടു

പി ഓ ഫിലിപ്പ് ഇന്ത്യൻ നാഷണൽ യൂത്ത് സെൻ്റർ ചെയർമാൻ അഡ്വ.ജയൻ മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ പത്തനംതിട്ട മുൻസിപ്പൽ ടൗൺഹാളിൽ നടന്ന ചടങ്ങിൽ വൈ എം സി എ മുൻ ദേശീയ പ്രസിഡൻ്റ് ജസ്റ്റിസ് ബഞ്ചമിൻ കോശി, പത്തനംതിട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ എന്നിവർ പ്രസംഗിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സന്നിധാനത്ത് ദർശനത്തിനായി  ക്യൂ നിൽക്കാൻ  നിര്‍മ്മിച്ച ഫ്‌ളൈ ഓവര്‍ പൊളിച്ചു മാറ്റാന്‍  ബോര്‍ഡ് സമ്മതിച്ചതായി ശബരിമല കര്‍മ്മസമിതി

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് ദർശനത്തിനായി ഭക്തർ ക്യൂ നിൽക്കാൻ  നിര്‍മ്മിച്ച ഫ്‌ളൈ ഓവര്‍ പൊളിച്ചു മാറ്റാന്‍ ദേവസ്വം ബോര്‍ഡ് സമ്മതിച്ചതായി ഹിന്ദു സംഘടനകൾ. ശ്രീകോവിലിനു ചുറ്റും മുകളിലൂടെ പാലം പണിതത് വാസ്തുപരമായും ആചാരപരമായും...

ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ശിശുവിന്റെ ഭ്രൂണം ദമ്പതികളെ പോലീസ് ചോദ്യം ചെയ്തു

തൃശ്ശൂർ : കൊടുങ്ങല്ലൂരിൽ ഫ്ലാറ്റിലെ ഫ്രിജിൽ നിന്നും മൂന്നു മാസം പ്രായമുള്ള ശിശുവിന്റെ ഭ്രൂണം കണ്ടെത്തി.ഫ്രിഡ്ജിനുള്ളിൽ ചെറിയ പെട്ടിയിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു ഭ്രൂണം.രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് വിവരം പുറത്തുവന്നത്.ഫ്ലാറ്റിലെ താമസക്കാരായ...
- Advertisment -

Most Popular

- Advertisement -